Connect with us

ഏതാണ് മലയാളികൾ കാത്തിരിക്കുന്ന ആ മോഹൻലാൽ സിനിമ ?! പോൾ റിസൾട്ട്….

Malayalam Articles

ഏതാണ് മലയാളികൾ കാത്തിരിക്കുന്ന ആ മോഹൻലാൽ സിനിമ ?! പോൾ റിസൾട്ട്….

ഏതാണ് മലയാളികൾ കാത്തിരിക്കുന്ന ആ മോഹൻലാൽ സിനിമ ?! പോൾ റിസൾട്ട്….

ഏതാണ് മലയാളികൾ കാത്തിരിക്കുന്ന ആ മോഹൻലാൽ സിനിമ ?! പോൾ റിസൾട്ട്….

യൂട്യൂബ് പോൾ ഫലം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ ലിസ്റ്റെടുത്താൽ ഇന്ത്യയിൽ നിന്ന് മോഹൻലാലുണ്ടാകും എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല. മറ്റു ഭാഷകളിൽ, എന്തിനേറെ പറയുന്നു മറ്റു രാജ്യങ്ങളിൽ വരെ ഇത്രയധികം ഫാൻസുള്ള ഒരു മലയാള നടൻ ഇല്ല എന്ന് തന്നെ പറയാം.

യൂട്യൂബ് പോൾ ഫലം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അദ്ദേഹത്തിന്റെ സിനിമകൾക്ക് വേണ്ടി ആരാധകരുടെ കാത്തിരിപ്പിന് പ്രധാന കാരണം, ഓരോ വേഷവും അനായാസതയോടെ മോഹൻലാൽ പകർന്നാടുന്നത് കാണാം എന്നുള്ളത് തന്നെയാണ്. അഭിനയത്തിലൂടെ പ്രേക്ഷകരെ മാത്രമല്ല, സംവിധായകരെയും കൂടെയുള്ളവരെയും വരെ വിസ്‌മയിപ്പിക്കുന്ന ഒരു താരം വേറെ ഇല്ല. ഒടിയനാണ് മോഹൻലാലിൻറെ അടുത്തതായി റിലീസിനൊരുങ്ങുന്നു സിനിമ. അതിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ, സിദ്ധീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ, നവാഗത സംവിധായകരുടെ ഇട്ടിമാണി മേഡ് ഇൻ ചൈന, അരുൺ ഗോപി ചിത്രം തുടങ്ങിയവയും മോഹൻലാൽ കമ്മിറ്റ് ചെയ്‌തിട്ടുണ്ട്‌.

രണ്ടാമൂഴം സംഭവിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇത് വരെ തീരുമാനമൊന്നും ആയിട്ടില്ല. പക്ഷെ സംഭവിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ആയിരം കോടി ബജറ്റിൽ ഒരുങ്ങുന്ന ഈ ദൃശ്യ വിസ്മയത്തിനായി അവർ കാത്തിരിക്കുകയും ചെയ്യുന്നുണ്ട്.

ഏതായിരിക്കും മോഹൻലാലിൻറെ ഏറ്റവും കൂടുതൽ ആരാധകർ കാത്തിരിക്കുന്ന സിനിമ ?! മെട്രോമാറ്റിനി യുട്യൂബ് സബ്‌സ്‌ക്രൈബേഴ്സിനായി ഈ വിഷയത്തിൽ ഒരു പോൾ സംഘടിപ്പിക്കുകയുണ്ടായി. ഏകദേശം ഏഴായിരത്തോളം പേർ പോളിൽ പങ്കെടുത്ത് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി.

ഏറ്റവും കുറവ് വോട്ട് ലഭിച്ചത് സിദ്ധീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ എന്ന സിനിമക്കായിരുന്നു. വെറും 2 ശതമാനം ആളുകൾ മാത്രമാണ് ഈ സിനിമക്കായി കാത്തിരിക്കുന്നത്. സിദ്ധീഖിന്റെ ഈയടുത്തിറങ്ങിയ സിനിമകളൊന്നും തന്നെ പഴയ നിലവാരം പുലർത്താത്തതും, മോഹൻലാലും സിദ്ധീഖും അവസാനമായി ഒന്നിച്ച ലേഡീസ് ആൻഡ് ജെന്റിൽമാൻ ഒരു വലിയ ദുരന്തമായി മാറി എന്നുള്ളതുമാകാം ഇതിന് കാരണം.

3 ശതമാനം വോട്ടുകൾ നേടി അടുത്ത സ്ഥാനം കരസ്ഥമാക്കിയത് ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന ചിത്രമാണ്. നവാഗത സംവിധായകരായിട്ട് പോലും ചിത്രത്തിന്റെ പേരിലുള്ള വ്യത്യസ്തതയും, മോഹൻലാൽ ഒരു സ്പെഷ്യൽ ലുക്കിലാണ് വരുന്നത് എന്നതും കൂടുതൽ വോട്ട് ലഭിക്കാൻ കാരണമായിട്ടുണ്ടാകും.

7 ശതമാനം വോട്ടുകൾ നേടി രണ്ടാമൂഴമാണ് അടുത്ത സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ആയിരം കോടി ബജറ്റിൽ പ്രഖ്യാപിച്ച ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ വിസ്‌മയമായി മാറും എന്ന സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. എന്നാൽ തിരക്കഥാകൃത്ത് എം.ടിയുമായുള്ള ചില പ്രശ്‌നങ്ങൾ കാരണം സിനിമയുടെ ഭാവി തന്നെ അനിശ്ചിത്രത്തിലായിരുന്നു. ഇപ്പോൾ കോടതിയിൽ നിന്നും സംവിധായകന് അനുകൂലമായ വിധി ലഭിച്ചത് ആരാധകർക്ക് പ്രതീക്ഷക്ക് വക നൽകുന്നുണ്ട്.

7 ശതമാനം വോട്ടുകൾ നേടി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറും രണ്ടാമൂഴത്തിനൊപ്പമുണ്ട്. കേരളം രാഷ്ട്രീയത്തിലെ ചാണക്യൻ സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ എത്തുന്നതിനൊപ്പം പ്രിത്വിരാജിന്റെ സംവിധാനം കൂടിയാകുന്നതിനാൽ ആരാധകരെല്ലാം ഈ സിനിമക്ക് വേണ്ടി കട്ട കാത്തിരിപ്പിലാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്.

81 ശതമാനം വോട്ടുകൾ നേടി ഒന്നാം സ്ഥാനത്തുള്ളത് ഒടിയനാണ്. ഡിസംബർ 14ന് തിയ്യേറ്ററുകളിൽ എത്തുന്ന ഒടിയവതാരത്തിനായി ആരാധകരെല്ലാം കട്ട കാത്തിരിപ്പിലാണ്. ഇത്രയധികം ഹൈപ്പിൽ ഒരു മലയാള സിനിമ ഇത് വരെ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. മൂന്ന് ഭാഷകളിൽ നാലായിരത്തിലധികം സ്‌ക്രീനുകളിലാണ് ഒടിയൻ റിലീസ് ചെയ്യുന്നത്. മലയാളത്തിലെ സർവകാല റെക്കോർഡാണിത്. ഒടിയൻ ബോക്സോഫിസിലും തരംഗം സൃഷ്ഠിക്കുമെന്ന് ട്രേഡ് അനലിസ്റ്റുകളെല്ലാം അഭിപ്രായപ്പെട്ടിരുന്നു.ഇത്രയധിക ഹൈപ്പിൽ വരുന്ന ഒരു ചിത്രം ആവറേജ് അഭിപ്രായം കിട്ടിയാൽ പോലും പുലിമുരുഗന്റെ ഇരട്ടി കളക്ഷൻ നേടുമെന്നായിരുന്നു അവർ പറഞ്ഞത്.

മലയാളത്തിന് ആദ്യ 100 കോടി ചിത്രം സമ്മാനിച്ച മോഹൻലാൽ തന്നെ ആദ്യ 200 കോടിയും മലയാളത്തിലേക്ക് കൊണ്ട് വരും എന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ. പോൾ നടത്തിയതിന്റെ കമന്റ് ബോക്സിലും ഏറ്റവും കൂടുതൽ ആളുകൾ കമന്റ് ചെയ്തിരിക്കുന്നത് ഒടിയനു വേണ്ടി തന്നെയാണ്. ഒടിയനെ അപേക്ഷിച്ചു നോക്കുമ്പോൾ ബാക്കിയുള്ള സിനിമകൾക്ക് വേണ്ടി കാത്തിരിക്കുന്നവരുടെ എണ്ണം തുലോം തുച്ഛമാണ്. പുലിമുരുകന് ആദ്യത്തെ ഒരാഴ്ചയാണ് ടിക്കറ്റു ലഭിക്കാതിരുന്നതെങ്കിൽ ഒരു മാസം ഒടിയന്റെ ടിക്കറ്റ് നോക്കണ്ട എന്നാണ് എല്ലാവരും പറയുന്നത്. തിയ്യേറ്ററുകളെല്ലാം തന്നെ ഒടിയൻ തങ്ങളുടെ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കാനുള്ള മത്സരത്തിലുമാണ്.

Which is the Most Anticipated Mohanlal Movie ?! Poll result

More in Malayalam Articles

Trending

Recent

To Top