Connect with us

മണിച്ചിത്രത്താഴിലെ സണ്ണി ആദ്യം മമ്മൂട്ടിയായിരുന്നു !! പിന്നീട് അണിയറയില്‍ എന്താണ് നടന്നത് ?!

Malayalam Articles

ദൃശ്യം എന്ന സിനിമയിലെ നായക കഥാപാത്രമായ ജോര്‍ജ്ജുകുട്ടിയെ അവതരിപ്പിക്കാന്‍ സാംവിധായകന്‍ ജീത്തു ജോസഫ് ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്നത് ഇന്നൊരു രഹസ്യമല്ല. എന്തോ കാരണത്താല്‍ മമ്മൂട്ടി ആ വേഷം വേണ്ടെന്നുവച്ചു. മോഹന്‍ലാലിലൂടെ ജോര്‍ജ്ജുകുട്ടിയും ദൃശ്യവും മലയാള സിനിമ കീഴടക്കുകയും ചെയ്തു. മുൻപും മമ്മൂട്ടി ഇത് പോലെ ഒരുപാട് വേഷങ്ങൾ നഷ്ട്ടപ്പെടുത്തിയിട്ടുണ്ട്.

മോഹന്‍ലാലിന്‍റെ ക്ലാസിക് കഥാപാത്രമായ ഡോ. സണ്ണിയില്ലേ ?! മണിച്ചിത്രത്താഴിലെ ഭ്രാന്തിന്‍റെ ഡോക്ടര്‍ സണ്ണി തന്നെ. ഈ സണ്ണിയായി അഭിനയിക്കാന്‍ സംവിധായകന്‍ ഫാസില്‍ ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു !!

പിന്നീട് മമ്മൂട്ടി മാറി എങ്ങനെ മോഹന്‍ലാല്‍ ആ സ്ഥാനത്തുവന്നു ?! ആ കഥാപാത്രത്തെയും മമ്മൂട്ടി നിരസിച്ചതാണോ ?!

അല്ല. ഇത്തവണ മമ്മൂട്ടിക്ക് വില്ലനായത് സംവിധായകന്‍ ഫാസില്‍ ആണ്. “മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണി എന്ന കഥാപാത്രത്തിന് എന്‍റെ മനസില്‍ ആദ്യം മമ്മൂട്ടിയുടെ മുഖമായിരുന്നു. പിന്നീട് ആ കഥാപാത്രത്തിന്‍റെ സ്വഭാവത്തിലേക്ക് കുസൃതിയും മറ്റും വന്നുചേരുകയായിരുന്നു. അതോടെ സണ്ണി മോഹന്‍ലാലായി!” – ഫാസില്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ആലോചിച്ചുനോക്കൂ, മമ്മൂട്ടി ഡോക്ടര്‍ സണ്ണിയായി മാറിയാല്‍ എങ്ങനെയിരിക്കും എന്ന് ?! ആ ഇന്‍ഡ്രൊഡക്ഷന്‍, തിലകനുമായുള്ള കോമ്പിനേഷന്‍ സീന്‍, കാരണവരായുള്ള നടത്തം, സുധീഷുമൊത്തുള്ള കിണ്ടി സീന്‍, നകുലനോട് ഗംഗയാണ് ആ മാനസികരോഗി എന്ന് വ്യക്തമാക്കുന്ന രംഗം – എങ്ങനെയുണ്ടാവും ?! നടക്കാതെ പോയത് മലയാളികളുടെ നഷ്ടം !!

Mammootty as Sunny in Manichithrathazhu

More in Malayalam Articles

Trending

Recent

To Top