
Malayalam Breaking News
ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2 വിൽ കമൽ ഹാസന്റെ നായികയെ പ്രഖ്യാപിച്ചു !!
ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2 വിൽ കമൽ ഹാസന്റെ നായികയെ പ്രഖ്യാപിച്ചു !!
Published on

By
ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2 വിൽ കമൽ ഹാസന്റെ നായികയെ പ്രഖ്യാപിച്ചു !!
ശങ്കർ സംവിധാനം ചെയ്ത 2.0 വിജയകരമായി പ്രദർശനം തുടരുകയാണ്. റെക്കോർഡ് കളക്ഷനാണ് എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിലെത്തിയ ബ്രഹ്മാണ്ഡ ചിത്രത്തിന് ലഭിക്കുന്നത് . രജനികാന്ത് , അക്ഷയ് കുമാർ , ആമി ജാക്സൺ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത് .
ഇതിനു പിന്നാലെ ശങ്കർ തന്റെ അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തിന് തിരികൊളുത്തികയാണെന്നാണ് റിപോർട്ടുകൾ. കമൽ ഹസ്സൻ നായകനാകുന്ന ഇന്ത്യൻ 2 ഡിസംബർ 14 മുതൽ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് കേൾക്കുന്നത് . എന്നാൽ 1996 ൽ റിലീസ് ആയ ഇന്ത്യന് രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ ആരൊക്കെയാണ് അണിനിരക്കുക എന്നതിൽ വ്യക്തതയില്ലായിരുന്നു.
രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇന്ത്യൻ 2വിൽ ആരാണ് നായികാ എന്നതിൽ ഇപ്പോൾ വ്യക്തത വന്നിരിക്കുകയാണ്. കാജൽ അഗർവാളാണ് ഇന്ത്യൻ 2 വിൽ കമൽ ഹാസനൊപ്പം എത്തുന്നത് . ഇതുവരെ കമൽ ഹാസനൊപ്പം അഭിനയിച്ചിട്ടില്ല കാജൾ.
തന്റെ തെലുങ്ക് ചിത്രം കവചത്തിന്റെ ഓഡിയോ റിലീസിന് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞപ്പോളാണ് കാജൽ വെളിപ്പെടുത്തിയത്. ” എന്റെ അടുത്ത പ്രൊജക്റ്റ് വീണ്ടും ശ്രീനിവാസിനൊപ്പമാണ് . കൂടാതെ കമൽ ഹസ്സൻ സാറിനൊപ്പവും വേഷമിടുന്നുണ്ട്. രണ്ടു ചിത്രങ്ങൾക്കു വേണ്ടിയും കാത്തിരിക്കുകയാണ് ” – കാജൾ പറയുന്നു.
രാഷ്ട്രീയത്തിലേക്ക് കടന്ന കമൽ ഹാസന്റെ അവസാന ചിത്രമായാണ് ഇന്ത്യൻ 2 വിലയിരുത്തുന്നത്. അത്കൊണ്ട് തന്നെ കാജൾ സൂചിപ്പിച്ച കമൽ ഹസൻ ചിത്രം ഇന്ത്യൻ 2 തന്നെയാണ് . മാത്രമല്ല .2.0 യുടെ ഓഡിയോ ലോഞ്ചിൽ കാജൽ അഗർവാൾ വീഡിയോ കോൺഫറൻസിലൂടെ ഭാഗമായിരുന്നു . ഇതൊക്കെ ഇന്ത്യൻ 2വിൽ കാജലിന്റെ സാന്നിധ്യം ഉറപ്പിക്കുന്നതാണ് . ശങ്കറോ ലൈക്ക പ്രൊഡക്ഷൻസോ ഇനി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
kajal agarwal to play the heroine in kamal hassans Indian 2
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...