Movies
ഇന്ത്യൻ 2 റിലീസിന് മുന്നേ സ്വന്തമാക്കിയത് 120 കോടിയ്ക്ക്; പൊട്ടിയ പടത്തിന്റെ പകുതി തിരിച്ച് തരണമെന്ന് നെറ്റ്ഫ്ളിക്സ്
ഇന്ത്യൻ 2 റിലീസിന് മുന്നേ സ്വന്തമാക്കിയത് 120 കോടിയ്ക്ക്; പൊട്ടിയ പടത്തിന്റെ പകുതി തിരിച്ച് തരണമെന്ന് നെറ്റ്ഫ്ളിക്സ്
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കമൽ ഹാസൻ ശങ്കർ ചിത്രമായിരുന്നു ഇന്ത്യൻ2. എന്നാൽ ആദ്യ ദിവസം മുതൽ തന്നെ മികച്ച പ്രതികരണങ്ങളായിരുന്നില്ല ചിത്രത്തിന് ലഭിച്ചിരുന്നത്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ഇന്ത്യൻ 2 വെറും 81 കോടി മാത്രമാണ് നേടിയത്. ജൂലൈ 12 നാ ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്. 120 കോടിയ്ക്കാണ് നെറ്റ്ഫ്ളിക്സ് റിലീസിന് മുൻപ് സ്വന്തമാക്കിയത്. തിയേറ്റർ റിലീസിന് മുമ്പ് തുക നൽകുകയും ചെയ്തിരുന്നു.
എന്നാൽ ചിത്രം ബോക്സോഫീസിൽ വൻ പരാജയമായപ്പോൾ നെറ്റ്ഫ്ലിക്സ് 120 കോടിയുടെ പകുതി പണം തിരിച്ചുതരാൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ് എന്നാണ് വിവരം. എന്നാൽ ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. ചിത്രത്തിൻറെ ഗ്രോസ് 95.58 കോടിയാണ്.
വിദേശത്ത് ഇതുവരെ 51 കോടി ഗ്രോസ് ഇന്ത്യൻ 2 ആണ് നേടിയത്. ഇന്ത്യൻ, ഓവർസീസ് ഗ്രോസ് സംയോജിപ്പിച്ച്, ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസ് കളക്ഷൻ 146.58 കോടി ഗ്രോസ് ആണ് ചിത്രം നേടിയത്. ചിത്രത്തിന്റെ മൂന്നാം ഭാഗം ഈ വർഷാവസാനം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്.
ചിത്രത്തിന്ആദ്യ ദിനം തന്നെ വിമർശനങ്ങൾ വന്നിരുന്നു. ലൈക പ്രൊഡക്ഷൻസ്, റെഡ് ജയിന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദാണ്.1996ൽ ആണ് ഇന്ത്യൻ പ്രദർശനത്തിനെത്തിയത്. ചിത്രത്തിൽ ഇരട്ടവേഷത്തിൽ അഭിനയിച്ച കമൽഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.
ഇന്ത്യൻ സിനിയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടർച്ചയുണ്ടാകുമെന്ന സൂചന നൽകിയിരുന്നു. 250 കോടി ബജറ്റിൽ ആണ് ഇന്ത്യൻ 2 ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗം ഈ വർഷം അവസാനം തന്നെയെത്തുമെന്നാണ് ശങ്കറും കമൽസാനും പറഞ്ഞിരുന്നു. ഇന്ത്യൻ 2 ചെയ്യാനുള്ള പ്രധാന കാരണം ഇന്ത്യൻ 3 ആണെന്നാണ് കമൽ ഹാസൻ പ്രതികരിച്ചിരുന്നത്.