Connect with us

ലെനയുടെ ശരീരത്തിലെ ആറു ടാറ്റൂവും ഓരോ ടാറ്റുവിന് പിന്നിലെ രഹസ്യവും !!!

Malayalam Breaking News

ലെനയുടെ ശരീരത്തിലെ ആറു ടാറ്റൂവും ഓരോ ടാറ്റുവിന് പിന്നിലെ രഹസ്യവും !!!

ലെനയുടെ ശരീരത്തിലെ ആറു ടാറ്റൂവും ഓരോ ടാറ്റുവിന് പിന്നിലെ രഹസ്യവും !!!

ലെനയുടെ ശരീരത്തിലെ ആറു ടാറ്റൂവും ഓരോ ടാറ്റുവിന് പിന്നിലെ രഹസ്യവും !!!

ഏതു വേഷത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന നടിയാണ് ലെന . സിനിമയിലും ജീവിതത്തിലും ബോൾഡാണ് ഇവർ. കൈനിറയെ ഹിറ്റ് ചിത്രങ്ങളുമായി സിനിമ രംഗത്ത് സജീവമായ ലെനയുടെ ടാറ്റൂ പ്രണയം എല്ലാവർക്കുമറിയാവുന്ന ഒന്നാണ്. മലയാള സിനിമയിൽ നായികമാർ ടാറ്റൂ അത്ര വ്യാപകമായി ഉപയോഗിച്ചിട്ടില്ലെങ്കിലും ലെന ഇതിൽ വളരെയധികം മുൻപോട്ട് പോയ വ്യക്തിയാണ്.

കാരണം ഒന്നല്ല , ആറു ടാറ്റൂ ആണ് ലെനയ്ക്ക് ശരീരത്തിൽ ഇതുവരെ ഉള്ളത്. ഓരോ ടാറ്റൂവിനു പിന്നിലും ഓരോ രഹസ്യങ്ങളുമുണ്ട് . ആ രഹസ്യങ്ങൾ ലെന വെളിപ്പെടുത്തിയിരിക്കുകയാണ്. ജീവിതത്തിലെ ഓരോ നിർണായക ഘട്ടത്തിന്റെയും ഓര്മ നിലനിർത്താനാണ് ടാറ്റൂ ചെയ്യുന്നതെന്ന് ലെന പറയുന്നു.

സിനിമയിലെത്തിയപ്പോളാണ് ആദ്യമായി ടാറ്റൂ ചെയ്തത്. ഒരു കണ്ണാണ് ആ ടാറ്റൂ. ജീവിതത്തിൽ പുതിയ ഉൾകാഴ്ച ലഭിച്ചതിന്റെ ഭാഗമായാണ് ആ ടാറ്റൂ എന്ന് ലെന പറയുന്നു. 2009 ൽ വിവാഹ മോചനത്തെ കുറിച്ച് ചിന്തിച്ചപ്പോളാണ് അടുത്ത ടാറ്റൂ ചെയ്തത് . പഴയ ലെനയുടെ ഹസവകുടീരമായി റെസ്റ്റിൻ പീസ് – ലെന എന്ന പേരിൽ ചെയ്തത്. ഗുഡ് ആൻഡ് ബാഡ് എന്ന ചിന്ത ആപേക്ഷികമാണ് എന്നതാണ് മൂന്നാമത്തെ ടാറ്റൂ .

നാലാമത്തേത് ഫ്ലവർ ഓഫ് ലൈഫ് സുഹൃത്താണ് ചെയ്തത്. വളരെ അപൂർവമായി മാത്രം കൈകൊണ്ട് ചെയ്യുന്ന ഒരു ടാറ്റുവാണ് അത് . അത് തന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണെന്നു ലെന പറയുന്നു. ആദം ജോണിന് വേണ്ടി സ്കോട്ലൻഡിൽ പോയപ്പോൾ വര്ഷങ്ങള്ക്കു ശേഷം പക്ഷികളുടെ ടാറ്റൂ അഞ്ചാമതായി ചെയ്തത്.

തൊലിക്കുള്ളിൽ അഹം ബ്രഹ്മാസ്മി എന്ന ടാറ്റൂ ആറാമതായി ചെയ്തതാണ് . ഇനി ഹിമാലയൻ യാത്രയുടെ ഓർമക്കായി അടുത്ത ടാറ്റൂ ചെയ്യാനുള്ള ഒരുക്കത്തിലാണ് ലെന.

secrets behind lenas tattoos

More in Malayalam Breaking News

Trending

Recent

To Top