Tamil
ഒടുക്കം ഇന്ത്യൻ 2 ഒടിടിയിലേയ്ക്ക് എത്തുന്നു; തീയതി പുറത്ത് വിട്ട് നെറ്റ്ഫ്ലിക്സ്
ഒടുക്കം ഇന്ത്യൻ 2 ഒടിടിയിലേയ്ക്ക് എത്തുന്നു; തീയതി പുറത്ത് വിട്ട് നെറ്റ്ഫ്ലിക്സ്
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കമൽ ഹാസൻ ശങ്കർ ചിത്രമായിരുന്നു ഇന്ത്യൻ2. എന്നാൽ ആദ്യ ദിവസം മുതൽ തന്നെ മികച്ച പ്രതികരണങ്ങളായിരുന്നില്ല ചിത്രത്തിന് ലഭിച്ചിരുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ ഇന്ത്യൻ 2 വെറും 81 കോടി മാത്രമാണ് നേടിയത്. ജൂലൈ 12 നാ ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി തീയതി പുറത്ത് വിട്ടിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം തിയറ്ററിലെത്തുന്നത്. ഓഗസ്റ്റ് 9 ന് ആണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. നെറ്റ്ഫ്ളിക്സ് തന്നെയാണ് ഇതുസംബന്ധിച്ച വിവരം പുറത്ത് വിട്ടിരിക്കുന്നത്. തമിഴിനു പുറമേ തെലുങ്ക്, മലയാളം കന്നഡ ഭാഷകളിലും ചിത്രം എത്തും.
കുറച്ച് ദിവസഹ്ങൾക്ക് മുമ്പ് ഒടിടി റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമാതാക്കളായ ലൈക പ്രൊഡക്ഷൻസും നെറ്റ്ഫ്ളികിസും തമ്മിൽ തകർക്കം നടക്കുകയാണെന്ന തരത്തില് വാർത്തകൾ വന്നിരുന്നു. 120 കോടിയ്ക്കാണ് നെറ്റ്ഫ്ളിക്സ് റിലീസിന് മുൻപ് സ്വന്തമാക്കിയത്. തിയേറ്റർ റിലീസിന് മുമ്പ് തുക നൽകുകയും ചെയ്തിരുന്നു.
എന്നാൽ ചിത്രം ബോക്സോഫീസിൽ വൻ പരാജയമായപ്പോൾ നെറ്റ്ഫ്ലിക്സ് 120 കോടിയുടെ പകുതി പണം തിരിച്ചുതരാൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ് എന്നാണ് വിവരം. എന്നാൽ ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. ചിത്രത്തിൻറെ ഗ്രോസ് 95.58 കോടിയാണ്.
വിദേശത്ത് ഇതുവരെ 51 കോടി ഗ്രോസ് ഇന്ത്യൻ 2 ആണ് നേടിയത്. ഇന്ത്യൻ, ഓവർസീസ് ഗ്രോസ് സംയോജിപ്പിച്ച്, ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷൻ 146.58 കോടി ഗ്രോസ് ആണ് ചിത്രം നേടിയത്. ചിത്രത്തിന്റെ മൂന്നാം ഭാഗം ഈ വർഷാവസാനം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്.
996ൽ ആണ് ഇന്ത്യൻ പ്രദർശനത്തിനെത്തിയത്. ചിത്രത്തിൽ ഇരട്ടവേഷത്തിൽ അഭിനയിച്ച കമൽഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ഇന്ത്യൻ സിനിയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടർച്ചയുണ്ടാകുമെന്ന സൂചന നൽകിയിരുന്നു. 250 കോടി ബജറ്റിൽ ആണ് ഇന്ത്യൻ 2 ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ മൂന്നാം ഭാഗം ഈ വർഷം അവസാനം തന്നെയെത്തുമെന്നാണ് ശങ്കറും കമൽസാനും പറഞ്ഞിരുന്നു. ഇന്ത്യൻ 2 ചെയ്യാനുള്ള പ്രധാന കാരണം ഇന്ത്യൻ 3 ആണെന്നാണ് കമൽ ഹാസൻ പ്രതികരിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ 2 പരാജയപ്പെട്ടതോടെ ഇന്ത്യൻ 3 ന് എന്താകും സംഭവിക്കുകയെന്ന് കണ്ട് തന്നെ അറിയണം.