
Malayalam Breaking News
ഭാര്യയുമായി അവിഹിത ബന്ധം; കശാപ്പുകാരനായ ഭര്‍ത്താവ് യുവാവിനെ വെട്ടിനുറുക്കി കുഴിച്ചുമൂടി !!
ഭാര്യയുമായി അവിഹിത ബന്ധം; കശാപ്പുകാരനായ ഭര്‍ത്താവ് യുവാവിനെ വെട്ടിനുറുക്കി കുഴിച്ചുമൂടി !!
Published on

ഭാര്യയുമായി അവിഹിത ബന്ധം; കശാപ്പുകാരനായ ഭര്‍ത്താവ് യുവാവിനെ വെട്ടിനുറുക്കി കുഴിച്ചുമൂടി !!
കശാപ്പുകാരനായ ഭർത്താവ് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് യുവാവിനെ കൊന്ന ശേഷം വെട്ടിനുറുക്കി വരമ്പിൽ കുഴിച്ചുമൂടി. പശ്ചിമ ബംഗാളിലെ പർഗനാസ് ജില്ലയിലാണ് സംഭവം. നവംബർ അഞ്ചിനാണ് അബ്ദുൾ ഹസ്സൻ എന്ന യുവാവിനെ കാണാനില്ലെന്ന വിവരം അയൽവാസികൾ പൊലീസിൽ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹസ്സന്റെ മൃതദേഹം സമീപത്തെ വരമ്പിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
ഹസ്സനും മർജിനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് സക്കീർ ഹുസ്സൈൻ വീട്ടിൽ നിരന്തരം വഴക്കിടുമായിരുന്നു. ക്ഷുഭിതനായ സക്കീർ സംഭവ ദിവസം ഹസ്സനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് ഹസ്സനെ വെട്ടി നുറുക്കുകയും തുടർന്ന് അടുത്തുള്ള വരമ്പിൽ കുഴിച്ചിടുകയുമായിരുന്നു, പൊലീസ് പറഞ്ഞു.അബ്ദുൾ ഹസ്സന്റെ തലയും മറ്റു ശരീരഭാഗങ്ങളും വിവിധ സ്ഥലങ്ങളിൽ നിന്നാണ് കണ്ടെത്തിയത്.
തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയാണ് ശരീരം വെട്ടിനുറുക്കി കുഴിച്ചുമൂടിയതെന്ന് സക്കീർ പൊലീസിന് മൊഴി നൽകി. സക്കീർ ഹുസ്സൈനെയും ഭാര്യ മർജീന ബീവിയേയും പൊലീസ് അറസ്റ്റ് ചെയ്‌തു.
Kolkata husband kills the lover of his wife
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...