Connect with us

മകളുടെ ടീച്ചര്‍ക്കൊപ്പം ഭര്‍ത്താവിന്റെ അവിഹിതബന്ധം; തന്നെ ഭര്‍ത്താവ് ചതിക്കുന്നുവെന്ന് കണ്ടുപിടിച്ച ഗര്‍ഭിണിയായ യുവതി പിന്നീട് ചെയ്‌തതിങ്ങനെ…

Malayalam Breaking News

മകളുടെ ടീച്ചര്‍ക്കൊപ്പം ഭര്‍ത്താവിന്റെ അവിഹിതബന്ധം; തന്നെ ഭര്‍ത്താവ് ചതിക്കുന്നുവെന്ന് കണ്ടുപിടിച്ച ഗര്‍ഭിണിയായ യുവതി പിന്നീട് ചെയ്‌തതിങ്ങനെ…

മകളുടെ ടീച്ചര്‍ക്കൊപ്പം ഭര്‍ത്താവിന്റെ അവിഹിതബന്ധം; തന്നെ ഭര്‍ത്താവ് ചതിക്കുന്നുവെന്ന് കണ്ടുപിടിച്ച ഗര്‍ഭിണിയായ യുവതി പിന്നീട് ചെയ്‌തതിങ്ങനെ…

മകളുടെ ടീച്ചര്‍ക്കൊപ്പം ഭര്‍ത്താവിന്റെ അവിഹിതബന്ധം; തന്നെ ഭര്‍ത്താവ് ചതിക്കുന്നുവെന്ന് കണ്ടുപിടിച്ച ഗര്‍ഭിണിയായ യുവതി പിന്നീട് ചെയ്‌തതിങ്ങനെ…

തന്നെ ഭര്‍ത്താവ് ചതിച്ച സംഭവം കണ്ടുപിടിച്ച് അനുഭവം വിവരിച്ചിരിക്കുകയാണ് യുവതി. രണ്ടാമത് ഗര്‍ഭിണിയായ സമയമാണ് ഭര്‍ത്താവ് തന്നെ വഞ്ചിച്ചതെന്ന് യുവതി പറയുന്നു. വളരെ സാഹസികമായാണ് ഇത് കണ്ട് പിടിച്ചതെന്നും യുവതി വ്യക്തമാക്കുന്നു. മകളുടെ സ്‌കൂളിലെ അധ്യാപിക ക്ലാരിസയുമായി ഭര്‍ത്താവ് നേഥന് അവിഹിതബന്ധം ഉണ്ടെന്ന് നേരില്‍ കണ്ട ദിവസം തനിക്ക് എല്ലാം നഷ്ടപ്പെട്ടത് പോലെയായിരുന്നെന്ന് യുവതി പറയുന്നു.

മകള്‍ മെലഡിയെ സ്‌കൂളില്‍ ചേര്‍ത്തിട്ട അധികമായില്ല. ഇതിനിടെ ഭര്‍ത്താവിന്റെ ഒരു കമന്റാണ് യുവതിയില്‍ ആദ്യം സംശയം ഉണ്ടാക്കിയത്. മറ്റൊന്നുമല്ല ഇപ്പോഴത്തെ അധ്യാപികമാര്‍ പഴയകാലത്തെ അധ്യാപികമാരെ പോലെയല്ല എന്നായിരുന്നു നേഥൻ പറഞ്ഞത്. ഇത് കേട്ട് ചിരിച്ചെങ്കിലും തനിക്ക് അത് അത്രനല്ല തമാശയായിരുന്നില്ലെന്ന് യുവതി പറഞ്ഞു.

പിന്നീട് അങ്ങോട്ട് എല്ലാ ദിവസങ്ങളിലും മകളെ സ്‌കൂളില്‍ നിന്നും കൊണ്ടുപോകുവാനും കൊണ്ടുവരാനും നേഥൻ പതിവില്ലാതെ താത്പര്യം കാണിച്ചു. ഇതോടെ യുവതിയുടെ സംശയവും വര്‍ദ്ധിച്ചു. പിന്നീട് ഭര്‍ത്താവിന്റെ ജോലി സമയവും തീരുന്നതും സ്‌കൂള്‍ വിടുന്ന സമയത്തായി. ഇതിനിടെ അധ്യാപിക ക്ലാരിസ ഭര്‍ത്താവിന് അയച്ച ഒരു ഇ-മെയില്‍ സന്ദേശം ഭാര്യ കണ്ടു. കംപ്യൂട്ടര്‍ നന്നാക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങളാണ് പറഞ്ഞതെങ്കിലും മെയിലിനുള്ളില്‍ വളരെ അടുപ്പമുള്ളവര്‍ സംസാരിക്കുന്ന പോലെയായിരുന്നു. മാത്രമല്ല ഭര്‍ത്താവിന്റെ മഞ്ഞ കാറിന്റെ ഉള്‍വശത്തെ കുറിച്ചും സംസാരിച്ചിട്ടുണ്ട്.

നേഥനോട് ഇതെ കുറിച്ച് തിരക്കിയപ്പോള്‍ മകളെ കൂട്ടിക്കൊണ്ട് പോരാന്‍ ചെല്ലുന്ന സമയമാണ് അധ്യാപികയും പോകുന്നതെന്നായിരുന്നു മറുപടി. പിന്നീടൊരിക്കല്‍ അയല്‍വാസിയായ സ്ത്രീ “ഭര്‍ത്താവ് സ്‌കൂള്‍ പരിസരത്ത് ബിസിനസ് തുടങ്ങിയോ ?!” എന്ന് യുവതിയോട് ചോദിച്ചു. അധ്യാപികയും ഭര്‍ത്താവും കംപ്യൂട്ടറിനരികില്‍ ഇരിക്കുന്നത് കണ്ടെന്നായിരുന്നു അവര്‍ പറഞ്ഞത്. ഇതെല്ലാം ഉള്ളിലൊതുക്കി ചിരിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് യുവതി പറയുന്നു.

പിന്നീടൊരു ദിവസം മകളെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ട് വന്നത് യുവതിയായിരുന്നു. ഇതിനിടെയിലാണ് ഒരു ബാഗ് സ്‌കൂളില്‍ വെച്ച് മറന്നത് ശ്രദ്ധിച്ചത്. തുടര്‍ന്ന് മകളെ അയല്‍വാസിയുടെ അടുക്കലാക്കി സ്‌കൂളിലേക്ക് യുവതി തിരികെ പോയി. അവിടെ നിന്നും ബാഗ് ലഭിച്ചു. എന്നാല്‍ അധ്യാപിക ക്ലാരിസയുടെ മുറിവരെ പോകുവാന്‍ യുവതി നിശ്ചയിക്കുകയായിരുന്നു. മുറിയിലെത്തിയ താന്‍ കണ്ട കാഴ്ച ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന ഒരു ഭാര്യയും കാണാനാഗ്രഹിക്കാത്തതാണെന്ന് യുവതി പറയുന്നു. അധ്യാപികയെ വാരിപുണര്‍ന്ന് കാമവെറിയോടെ ചുംബിക്കുന്ന ഭര്‍ത്താവിനെയാണ് താന്‍ അരണ്ട വെളിച്ചത്തില്‍ കണ്ടതെന്ന് യുവതി പറയുന്നു.

ഞെട്ടി എന്ത് ചെയ്യണം എന്നറിയാതെ തരിച്ച് നിന്ന് പോയ തന്നെ പുറത്തേക്ക് വന്ന ഭര്‍ത്താവ് കണ്ടു. ഒന്നും മിണ്ടാതെ താന്‍ വീട്ടിലെത്തിയതിന് പിന്നാലെ ഭര്‍ത്താവും എത്തി. “നീ കണ്ടല്ലോ നീ ക്ഷമിക്കണം” എന്നായിരുന്നു നേഥൻ ആദ്യം പ്രതികരിച്ചത്. തങ്ങള്‍ അടുപ്പത്തിലായിരുന്നെന്നും വിവാഹിതരായെന്നും ഭര്‍ത്താവ് അറിയിക്കുകയും ബാഗ് പാക്ക് ചെയ്ത് അധ്യാപികയ്‌ക്കൊപ്പം കഴിയാന്‍ വീട് വിട്ട് ഇറങ്ങുകയും ചെയ്തു. ഒരു വര്‍ഷം കഴിഞ്ഞു ഇപ്പോള്‍ തങ്ങള്‍ സന്തോഷത്തിലാണ് എന്നിരുന്നാലും തന്നോടും മെലഡിയോടും നേഥൻ ചെയ്ത ചതി ഒരിക്കലും മറക്കാനാവില്ലെന്നും യുവതി പറഞ്ഞു.

Lady about her cheating husband

More in Malayalam Breaking News

Trending