“ഏഴു വര്‍ഷം പ്രണയിച്ചവരാണ് ഞങ്ങൾ . എന്നിട്ടും അയാളുടെ ആ സ്വഭാവം എനിക്ക് മനസിലായില്ല” – ശ്വേതാ മേനോൻ
വളരെക്കാലം നീണ്ട പ്രണയത്തിനു ശേഷമാണ് ശ്വേതയും ബോബി ഭോസ്ലെയും വിവാഹിതരായത്. അധികം വൈകാതെ തന്നെ അവർ പിരിയുകയും ചെയ്തു. ആ വിവാഹം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നെന്നു ശ്വേതാ പറയുന്നു.
ബോബിയുമായുള്ള ബന്ധം കല്യാണം കഴിഞ്ഞ ദിവസംതന്നെ പൊട്ടി. ബോബിക്ക് ചെറിയ മാനസിക രോഗമായിരുന്നു. ഒരുമാസമൊക്കെ ബോബി കൂടെ നിന്നു. പിന്നെപോയി. നാലഞ്ചു മാസം കഴിയുേമ്പാ പിന്നെയും വരും. ഏഴുവര്‍ഷം പ്രേമിച്ചവരാണ് ഞങ്ങള്‍. എന്നിട്ടും കക്ഷി കഞ്ചാവ് വലിക്കുന്നതുപോലും എനിക്ക് മനസ്സിലായിരുന്നില്ല. മുംബൈയില്‍ ആ സമയത്ത് ബോബിയുണ്ടാക്കിയ പ്രശ്നങ്ങള്‍! വാതില്‍ ചവിട്ടി പൊളിക്കുന്നു, പത്രക്കാര് കൂടുന്നു..ആദ്യമായി ഞാന്‍ അച്ഛനോട് പറഞ്ഞു കരഞ്ഞു.
അച്ഛന് ഒച്ചയുയര്‍ത്തി, ”ഷട്ടപ്പ്. നീ ഈ പറയുന്നതിന് ഇപ്പോ പ്രസക്തിയുമില്ല. അന്നു പറഞ്ഞിരുെന്നങ്കില്‍ എന്തും ചെയ്യാമായിരുന്നു. അവന് ചെയ്യുന്നത് ക്രൈമാണ്. പക്ഷേ അതില്‍ നിനക്കുമുണ്ട് പങ്ക്.” ഞാന്‍ അന്തം വിട്ടു. എത്രയോ അച്ഛന്മാര് മക്കളെ സപ്പോര്‍ട്ട് ചെയ്യുന്നു. എന്തൊരു അച്ഛനാണിത്! അച്ഛന് പറഞ്ഞു, ”നിന്റെ ഇമോഷനനുസരിച്ച് തുള്ളാനുള്ളതല്ല ഞാന്‍. ഞാന്‍ നിന്റെ അച്ഛനാണ്. ഐ ഷുഡ് ഷോ യു ദ മിറര്‍.” അന്ന് ഞാന്‍ അച്ഛനെ വീണ്ടും വെറുത്തു. ഇന്നു നോക്കുമ്പോള്‍, അച്ഛനായിരുന്നു ശരി. ശ്വേതാ പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...