Connect with us

“മലയാളത്തില്‍ മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധിക ആരാണെന്ന് ചോദിച്ചാല്‍ അതിനൊരൊറ്റ മറുപടിയെ ഉള്ളു ” – അപർണ ബലമുരളിയുടെ കണ്ടെത്തൽ …

Malayalam Breaking News

മലയാള സിനിമയിലെ യുവ സുന്ദരിമാരാണ് അനുസിത്താരയും അപർണ ബലമുരളിയും.ഇപ്പോൾ പുറത്തിറങ്ങുന്ന വിജയ ചിത്രങ്ങളുടെയെല്ലാം ഭാഗമാണ് ഇവർ. ഇരുവരും ഉറ്റ സുഹൃത്തുക്കളുമാണ്. മലയാള സിനിമ നടിമാർക്കെല്ലാം ഒരേപോലെ ആരാധനയുള്ള നടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും . ആണ് സിതാരയുടെ കടുത്ത ആരാധനയെ പറ്റി വെളിപ്പെടുത്തുകയാണ് അപർണ ബാലമുരളി .

മലയാള സിനിമയിലെ മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധിക ആരാണെന്ന് ചോദിച്ചാല്‍ അനു സിത്താരയെന്നാണ് അപർണ ബാലമുരളി പറയുന്നത്. അപര്‍ണ്ണ ബാലമുരളിയും അനു സിത്താരയും പങ്കെടുത്ത ഒരു പരിപാടിയില്‍ ആരാധന തോന്നിയ ഇഷ്ടതാരത്തിന് ഒരു ലൌവ് ലെറ്റര്‍ എഴുതാന്‍ അവതാരിക ആവശ്യപ്പെട്ടപ്പോള്‍ അനു സിത്താര എഴുതിയത് മമ്മൂക്കയ്ക്ക് ആയിരുന്നു. ഒരു ഇമാജിനേഷന്‍ ലെറ്റര്‍ ആയിരുന്നു അത് എന്ന് നടി തന്നെ പറയുന്നുണ്ട്.
‘ഒരുപാട് സ്നേഹം നിറഞ്ഞ മമ്മൂക്ക. സുഖമാണെന്ന് വിശ്വസിക്കുന്നു. ഞാന്‍ മമ്മൂക്കയുടെ വലിയ ഒരു ആരാധികയാണ്. ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമ മമ്മൂക്ക കണ്ടെന്നറിഞ്ഞു. ഒരുപാട് സന്തോഷം തോന്നി. എന്റെ വലിയൊരു ആഗ്രഹമാണ് മമ്മൂക്കയെ നേരിട്ട് കാണണം എന്ന്. അതിന് സാധിക്കുമെന്ന് കരുതുന്നു’- എന്നായിരുന്നു അനുവിന്റെ ലെറ്റര്‍. ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമ ചെയ്തിരിക്കുന്ന സമയത്ത് എഴുതുന്ന രീതിയിലാണ് അനു കത്തെഴുതിയത്.

മമ്മൂക്കയുടെ ഏറ്റവും വലിയ ആരാധികയാണ് അനുവെന്ന് അപര്‍ണയും സമ്മതിക്കുന്നുണ്ട്.’മലയാളത്തില്‍ മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധിക ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ അനുവിന്റെ പേരാണ് പറയുക. മമ്മൂക്കാന്ന് പറഞ്ഞാല്‍ അനുവിന് പ്രാന്താണ്. ഒരു പക്കാ മമ്മൂക്ക ഫാന്‍ ആണ് അനു. അത് അവളുടെ ഫേസ്ബുക്ക് നോക്കിയാലും മനസിലാകും.’- അപര്‍ണ പറയുന്നു.

Aparna_Balamurali

aparna balamurali about anusithara

More in Malayalam Breaking News

Trending