
Malayalam Breaking News
അത് കള്ളമാണ് … കമ്മ്യൂണിസ്റ്കാരെ കുറിച്ച് ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല ! വിനീത് ശ്രീനിവാസൻ
അത് കള്ളമാണ് … കമ്മ്യൂണിസ്റ്കാരെ കുറിച്ച് ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല ! വിനീത് ശ്രീനിവാസൻ
Published on

By
അത് കള്ളമാണ് … കമ്മ്യൂണിസ്റ്കാരെ കുറിച്ച് ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല ! വിനീത് ശ്രീനിവാസൻ
ശ്രീനിവാസൻ മകൻ വിനീതിന് നൽകിയ ഉപദേശമെന്ന പേരിൽ ഒരു പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇപ്പോൾ അതിന്റെ സത്യാവസ്ഥ വ്യക്തമാക്കി വിനീത് രംഗത്തെത്തിയിരിക്കുകയാണ്.
കമ്മ്യൂണിസ്റ്റ് ആയി ജീവിക്കരുതെന്നും തനിക്ക് പറ്റിയ തെറ്റ് അതാണെന്നും ശ്രീനിവാസന് വിനീതിനെ ഉപദേശിച്ചിരുന്നു എന്ന തരത്തിലാണ് പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നത്.
തന്റെ അച്ഛന് കമ്മ്യൂണിസ്റ്റ് ആകരുതെന്ന് ഒരിക്കലും തന്നോട് പറഞ്ഞിട്ടില്ലെന്നും അത്തരത്തില്‍ പ്രചരിക്കുന്നത് 100 ശതമാനവും അസത്യമാണെണെന്നും വിനീത് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
ഇത് വ്യാജമാണ് 100% വ്യാജം. മുന്‍പും ഈ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇപ്പോള്‍ അത് വീണ്ടും പ്രചരിക്കുകയാണ്. പലരും ഇതിനെക്കുറിച്ച് ചോദിച്ച് സന്ദേശം അയക്കുന്നത് കൊണ്ടാണ് ഇവിടെ ഞാന്‍ ഇത് വിശദീകരിക്കുന്നത്. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന് ഈ വ്യാജപ്രചരണങ്ങള്‍ക്കെതിരേ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതോടെ ഞാന്‍ ഈ വിഷയത്തില്‍ വ്യക്തത നല്‍കിയെന്ന് കരുതുന്നു. വിനീത് കുറിച്ചു.
രണ്ട് വര്‍ഷം മുമ്പ് ഇത്തരത്തില്‍ പോസ്റ്റ് പ്രചരിച്ചതിനെ തുടര്‍ന്ന് ശ്രീനിവാസന് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ വാക്കുകളെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് താന്‍ പറയാത്ത കാര്യങ്ങളാണെന്നായിരുന്നു ശ്രീനിവാസന് അന്ന് പറഞ്ഞത്.
vineeth sreenivasan’s facebook post
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...