Connect with us

ക്ഷണക്കത്ത് വരെ തയ്യാറാക്കിയൊരുങ്ങിയ സൽമാൻ ഖാന്റെ വിവാഹം മുടങ്ങിയതിനു പിന്നിൽ ഒരു നടി ….

Malayalam Breaking News

ബോളിവുഡിൽ പ്രണയവും വേര്പിരിയലുമൊക്കെ സർവ സാധാരണമാണ്. എന്നാൽ മസിൽഖാൻ സൽമാൻ വിവാഹിതനാകാതെ ഇപ്പോളും തുടരുകയാണ്. വെള്ളിത്തിരയിലും ജീവിതത്തിലും നിരവധി പ്രണയിനിമാര്‍ ഉണ്ടായിരുന്ന ബോളിവുഡിലെ ഈ താരം എന്തുകൊണ്ട് വിവാഹിതനായില്ലയെന്നും ആരാധകര്‍ അത്ഭുതപ്പെടാറുണ്ട്. എന്നാല്‍ വിവാദ പ്രണയങ്ങള്‍ മൂലം ഗോസിപ്പ് കോളങ്ങളില്‍ എന്നും നിറഞ്ഞു നിന്ന താരം ഒരിക്കല്‍ വിവാഹ ക്ഷണക്കത്ത് വരെ തയ്യാറാക്കി വിവാഹത്തിനൊരുങ്ങിയിരുന്നു. എന്നാല്‍ ആ വിവാഹം മുടങ്ങുകയായിരുന്നു.

1988-ല്‍ ഒരു പാര്‍ട്ടിയില്‍ വെച്ച്‌ കണ്ടുമുട്ടിയ സംഗീത ബിജ്ലാനിയുമായി സല്‍മാന്‍ പ്രണയത്തിലായി. ഈ സൗഹൃദം ഒടുവില്‍ വിവാഹം കഴിക്കുമെന്ന സല്‍മാന്റെ വെളിപ്പെടുത്തല്‍ വരെയെത്തി. 93-ല്‍ താരം ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. 1994 മെയ് 27നു വിവാഹം നടത്താന്‍ തീരുമാനിക്കുകയും അത് അനുസരിച്ച്‌ ക്ഷണക്കത്ത് വരെ അച്ചടിക്കുകയും ചെയ്തു. എന്നാല്‍ ആ വിവാഹം നടന്നില്ല.

സല്‍മാന്‍ തന്നെ വഞ്ചിച്ചത് കൊണ്ടാണ് താന്‍ വിവാഹത്തില്‍ നിന്നും ഒഴിഞ്ഞതെന്ന് സംഗീത പിന്നീടൊരു അഭിമുഖത്തില്‍ വ്യക്തമാക്കി. കല്ല്യാണം കഴിക്കാന്‍ മാത്രമുള്ള മൂല്യം സല്‍മാനില്ലെന്നും അന്നവര്‍ പറഞ്ഞിരുന്നു. സല്‍മാന് സോമി അലിയുമായുള്ള ബന്ധം അറിഞ്ഞതോടെയാണ് സംഗീത വിവാഹത്തില്‍ നിന്നും പിന്‍വാങ്ങിയത്. താന്‍ പിടിക്കപ്പെട്ടതോടെയാണ് വിവാഹം നടക്കാഞ്ഞതെന്ന് സല്‍മാനും സമ്മതിച്ചിരുന്നു.

why sangeetha bijilani called off marriage with salman khan

More in Malayalam Breaking News

Trending

Uncategorized