
Interviews
സംഘടന വേണോ ?! അതോ കരിയർ വേണോ ?! വിവാദങ്ങളിൽ നിവിൻ പ്രതികരിക്കുന്നു…
സംഘടന വേണോ ?! അതോ കരിയർ വേണോ ?! വിവാദങ്ങളിൽ നിവിൻ പ്രതികരിക്കുന്നു…

സംഘടന വേണോ ?! അതോ കരിയർ വേണോ ?! വിവാദങ്ങളിൽ നിവിൻ പ്രതികരിക്കുന്നു…
വലിയ വിവാദങ്ങളിൽ പെടാതെ പ്രൊഫഷണലായി കാര്യങ്ങളെ സമീപിക്കുന്ന താരം എന്ന ഇമേജാണ് നിവിന്‍ പോളിക്ക് സിനിമക്കകത്തും പുറത്തും. അത് കൊണ്ട് തന്നെ വിവാദങ്ങളിൽ അഭിപ്രായം പറഞ്ഞു പുലിവാല് പിടിക്കാനോ, ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാനോ ഒരിക്കലും നിവിൻ പോവാറില്ല.
സംഘടനക്കൊപ്പമാണോ, സിനിമക്കൊപ്പമാണോ എന്ന ചോദ്യത്തിന് നിവിന്‍ കൃത്യമായ മറുപടിയും ഉണ്ട്. പുതിയ ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങളുമായി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിവിൻ പോളി.
“വിവാദങ്ങൾ വേണം എന്നു നിർബന്ധമില്ലല്ലോ ?! സിനിമയിലഭിനയിക്കാനാണ് വന്നത്. പ്രേക്ഷകർക്കിഷ്ടമുള്ള സിനിമ ചെയ്യുക, അവരെ ഇഷ്ടപ്പെടുത്തുക, എന്തെങ്കിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ അടുത്ത സിനിമയിൽ അത് ശരിയാക്കുക എന്ന ലക്ഷ്യമാണ് ഇപ്പോഴുള്ളത്. സംഘടനാപരമായുള്ള കാര്യങ്ങളിൽ അഭിപ്രായം പറയാനുള്ള പക്വത എനിക്ക് ഇപ്പോൾ ആയിട്ടില്ലെന്നാണ് തോന്നുന്നത്. ആ പക്വതയിലെത്തുമ്പോള്‍ അതിന്റേതായ രീതിയിൽ പ്രതികരിക്കാം.” – നിവിന്‍ പറഞ്ഞു.
നിർമാതാവ് എന്ന വേഷമണിയാൻ ഇഷ്ടമാണെന്നും ഇനിയും സിനിമകൾ നിർമിക്കാന്‍ താൽപര്യമുണ്ടന്നും നിവിൻ പറയുന്നു. അടുത്ത വർഷത്തോടെ ഇനിയും സിനിമകൾ സ്വയം നിർമ്മിച്ച് പുറത്തിറക്കാൻ താല്പര്യമുണ്ടെന്നും നിവിൻ കൂട്ടിച്ചേർത്തു.
Nivin Pauly about current issues in Malayalam cinema
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...