ഏകദിനങ്ങളിൽ നിന്നും നേരത്തെ വിരമിച്ചത് ഗുരുതര രോഗമുള്ളതിനാലെന്ന് ഓസീസ് ക്രിക്കറ്റ് താരം: രോഗ കാരണം തിരിച്ചറിയാനാകാതെ ഡോക്ടർമാർ.

ഏകദിനങ്ങളിൽ നിന്നും നേരത്തെ വിരമിച്ചത് ഗുരുതര രോഗമുള്ളതിനാലെന്ന് ഓസീസ് ക്രിക്കറ്റ് താരം: രോഗ കാരണം തിരിച്ചറിയാനാകാതെ ഡോക്ടർമാർ.
മരണം വരെ സംഭവിക്കാവുന്ന ഗുരുതര രോഗവുമായി ഓസീസ് ക്രിക്കറ്റ് താരം. ഓസ്ട്രേലിയയുടെ ഓൾറൗണ്ടർ ജോൺ ഹേസ്റ്റിങ്ങ്സാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ നടത്തിയത്. ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടെന്നും ഇത് മാരകമായേക്കാമെന്നും 32 കാരനായ ഹേസ്റ്റിങ്ങ്സ് പറഞ്ഞു. ബൗളറെന്ന നിലയിൽ ക്രിക്കറ്റ് കളിക്കുന്നത് തുടരുകയാണെങ്കിൽ മരണം വരെ സംഭവിക്കുമെന്നും ഓസീസ് താരത്തെ ചികിത്സിച്ച ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വിദഗ്ദ്ധ പരിശോധന്യ്ക്ക് വിധേയനായെങ്കിലും രോഗകാരണം കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല.
ഇതോടെ ഹേസ്റ്റിങ്ങ്സിന്റെ ക്രിക്കറ്റ് കരിയർ തന്നെ ചോദ്യചിഹ്നമായിരിക്കുകയാണ്. ബിഗ് ബാഷ് ലീഗിൽ സിഡ്നി സിക്സേഴ്സുമായി കരാറൊപ്പിട്ടിട്ടുണ്ടെങ്കിലും ഹേസ്റ്റിങ്ങ് ഇത്തവണ കളിക്കാനിറങ്ങില്ല.
കഴിഞ്ഞ നാലഞ്ച് മാസമായി എനിക്ക് ഈ അസുഖമുണ്ട്. വളരെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഞാനെപ്പോഴൊക്കെ ബോൾ ചെയ്യാനായി റെഡിയാകുന്നോ അപ്പോഴേക്കും രക്തം ഛർദ്ദിക്കുകയാണ്. ഈ വർഷം എനിക്ക് ബൗൾ ചെയ്യാൻ കഴിയില്ലെന്നുറപ്പാണ്.
ഈ രോഗാവസ്ഥ മറികടക്കാനായാൽ എനിക്ക് തിരിച്ചുവരാനാകും. പക്ഷേ ഡോക്ടർമാർക്ക് ഒരു തീരുമാനം പറയാനാകുന്നില്ല. ഗ്രൗണ്ടിൽ രക്തം ഛർദ്ദിക്കുന്ന അവസ്ഥയുണ്ടാകില്ലെന്നോ ഇത് മാറാ രോഗമല്ലെന്നോ ഉറപ്പു നൽ കാൻ ഡോക്ടർമാർക്ക് കഴിയുന്നില്ല. ഇതെന്നെ തകർത്തുകളയുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ ഞാൻ എന്റെ രോഗവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.
എന്റെ ജീവിതം തന്നെ ക്രിക്കറ്റിനു വേണ്ടിയുള്ളതാണ്. ഇനിയും ഒരുപാട് രാജ്യങ്ങളിൽ പോയി എനിക്ക് കളിക്കണം. ഏകദിനത്തിൽ നിന്നും ചതുർദിന ക്രിക്കറ്റിൽ നിന്നും ഞാൻ നേരത്തെ വിരമിച്ചത് ഈ രോഗമുള്ളതിനാലാണ്. ഇനി എന്തെങ്കിലും അദ്ഭുതം സംഭവിച്ചാലേ എനിക്ക് വീണ്ടും കളിക്കാനാകൂ.
ഓസീസിനായി 29 ഏകദിനങ്ങളിലും ഒമ്പത് ടി ട്വന്റി മത്സരങ്ങളിലും കളിച്ചിട്ടുള്ള ഹേസ്റ്റിങ്ങ്സ് അടുത്തിടെ ഏകദിനങ്ങളിൽ നിന്നും ചതുർദിന മത്സരങ്ങളിൽ നിന്നും വിരമിച്ചിരുന്നു. സിഡ്നി സിക്സേഴ്സുമായി കരാർ ഒപ്പിടുന്നതിന് മുമ്പ് ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസ്റ്റിന്റെ താരമായിരുന്നു ഹേസ്റ്റിങ്ങ്സ്. ഏഴു വർഷമാണ് മെൽബൺ സ്റ്റാർസിൽ താരം കളിച്ചത്. ഐ.പി.എല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റേയും ചെന്നൈ സൂപ്പർ കിങ്ങ്സിന്റേയും താരമായിരുന്നു ഹേസ്റ്റിങ്ങ്സ്
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
ടി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് നടിയും വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശര്‍മ. മകൾ വാമികയുടെ...
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...
പതിവില്ലാതെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ എല്ലാ മത്സരത്തിലും ടീം ഉടമയായ ഷാരൂഖിന്റെ സാന്നിധ്യം ഇത്തവണയുള്ളത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പൊയന്റ്...
2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ 15 ക്രിക്കറ്റ് താരങ്ങള്‍ക്ക് സന്ദേശവുമായി ബോളിവുഡ് താരം അമിതാഭ് ബച്ചന്....