Connect with us

സെലിബ്രറ്റി ക്രിക്കറ്റ് ലീഗ്; എന്തുവില കൊടുത്തും കിരീടം കേരളത്തിലെത്തിക്കുമെന്ന് താരങ്ങള്‍

Malayalam

സെലിബ്രറ്റി ക്രിക്കറ്റ് ലീഗ്; എന്തുവില കൊടുത്തും കിരീടം കേരളത്തിലെത്തിക്കുമെന്ന് താരങ്ങള്‍

സെലിബ്രറ്റി ക്രിക്കറ്റ് ലീഗ്; എന്തുവില കൊടുത്തും കിരീടം കേരളത്തിലെത്തിക്കുമെന്ന് താരങ്ങള്‍

ഇത്തവണ എന്തുവില കൊടുത്തും സെലിബ്രറ്റി ക്രിക്കറ്റ് ലീഗ് കിരീടം കേരളത്തിലെത്തിക്കുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ കേരളത്തിലെ സിനിമ താരങ്ങള്‍. കേരള സ്‌െ്രെടക്കേഴ്‌സിനെ ഇത്തവണയും കുഞ്ഞാക്കോ ബോബനാണ് നയിക്കുന്നത്.

ചരിത്രത്തില്‍ ഇതുവരെ കേരളത്തിന് കിരീടം ഉയര്‍ത്താനായിട്ടില്ല. 2014, 2017 വര്‍ഷങ്ങളില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു. ഫെബ്രുവരി 23നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക.

17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍,സൈജു കുറുപ്പ്, മണികുട്ടന്‍ എന്നിവരാണ് ടീമിലെ പ്രമുഖര്‍. തെലുഗു വാരിയേഴ്‌സ്, കര്‍ണാടക ബുള്‍ഡോസേഴ്‌സ്, പഞ്ചാബ് ഡി ഷേര്‍, ബോജ്പുരി ദബാംഗ്‌സ്, ബംഗാള്‍ ടൈഗേഴ്‌സ്, ചെന്നൈ റൈനോസ്, മുംബൈ ഹീറോസ് എന്നിവരാണ് മറ്റ് ടീമുകള്‍.

കേരള സ്‌െ്രെടക്കേഴ്‌സ് ടീം: കുഞ്ചാക്കോ ബോബന്‍ (ക്യാപ്റ്റന്‍), ഉണ്ണി മുകുന്ദന്‍, വിവേക് ഗോപന്‍, സൈജു കുറുപ്പ്, മണികുട്ടന്‍,നിഖില്‍ കെ മേനോന്‍, വിജയ് യേശുദാസ്, പ്രജോദ് കലാഭവന്‍, ജീന്‍ പോള്‍ ലാല്‍, സഞ്ജു ശിവറാം, ആസിഫ് അലി, രാജീവ് പിള്ള, പ്രശാന്ത് അലക്‌സാണ്ടര്‍, സിജു വില്‍സണ്‍,അര്‍ജുന്‍ നന്ദകുമാര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, ഷെഫീഖ് റഹ്മാന്‍.

More in Malayalam

Trending

Recent

To Top