Connect with us

കോഹ്‌ലിയെ തള്ളി മാറ്റി രോഹിത് ശർമ്മ ഇന്ന് മുന്നിൽ കയറും? റെക്കോർഡിനെ വേണ്ടത് 11 റൺസ്

Cricket

കോഹ്‌ലിയെ തള്ളി മാറ്റി രോഹിത് ശർമ്മ ഇന്ന് മുന്നിൽ കയറും? റെക്കോർഡിനെ വേണ്ടത് 11 റൺസ്

കോഹ്‌ലിയെ തള്ളി മാറ്റി രോഹിത് ശർമ്മ ഇന്ന് മുന്നിൽ കയറും? റെക്കോർഡിനെ വേണ്ടത് 11 റൺസ്

കോഹ്‌ലിയുടെ റെക്കോർഡ് തകർത്തു ഇന്ന് രോഹിത് ശർമ്മ മുന്നിലെത്തും ?

T20യിലെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ നേട്ടം തകർക്കാൻ രോഹിത് ശർമ്മയ്ക്ക് ഇനി വേണ്ടത് വെറും 11 റൺസ്. ഇന്നു ലക്‌നൗവിൽ നടക്കുന്ന മൂന്നാമത് ഇന്ത്യ-വിൻഡീസ് മത്സരത്തിൽ ആ നേട്ടം രോഹിത് നേടുമോ എന്നറിയാനുളള ആകാംക്ഷയിലാണ് ആരാധകർ. രോഹിത് 11 റൺസ് നേടിയാൽ T20യിൽ ഏറ്റവും അധികം റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടത്തിന് അർഹനാവും.

നിലവിൽ 62 മത്സരങ്ങളിൽനിന്നായി 2102 റൺസുമായി കോഹ്‌ലിയാണ് മുന്നിൽ. 85 മത്സരങ്ങളിൽനിന്നും 2092 റൺസുമായി രോഹിത് ശർമ്മയാണ് രണ്ടാം സ്ഥാനത്ത്. 1605 റൺസുമായി റെയ്ന മൂന്നാം സ്ഥാനത്തും 1487 റൺസുമായി ധോണി നാലാം സ്ഥാനത്തും 1177 റൺസുമായി യുവരാജ് സിങ് അഞ്ചാം സ്ഥാനത്തുമാണ്.

അതേസമയം, 2017 മുതൽ ടിട്വന്റിയിൽ ഏറ്റവും അധികം റൺസെടുത്ത താരങ്ങളിൽ രോഹിത് മൂന്നാം സ്ഥാനത്താണ്. 915 റൺസുമായി പാക്കിസ്ഥാന്റെ ബാബർ അസ്സമാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 777 റൺസുമായി ന്യൂസിലൻഡ് താരം കോളിൻ മൺറോയാണ് രണ്ടാമത്. മൺറോ കഴിഞ്ഞാൽ 2017 മുതൽ ഇങ്ങോട്ട് രണ്ടു സെഞ്ചുറികൾ നേടിയിട്ടുളള താരം രോഹിത് മാത്രമാണ്. മൺറോയുടെ പേരിൽ മൂന്നു സെഞ്ചുറികളാണുളളത്.

എകാന രാജ്യാന്തര സ്റ്റേഡിയത്തിൽ രാത്രി 7 മണിക്കാണ് മത്സരം. ആദ്യ മത്സരത്തിൽ വിൻഡീസിനെ അഞ്ചു വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.ഇന്ത്യ-വിൻഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരമാണ് ഇന്നു ലക്‌നൗവിൽ .

ടീമിൽ നിന്നുംതന്നെ പുറത്താക്കിയ കഥ വെളിപ്പെടുത്തി സെവാഗ് !!

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മെന്റാറായിരുന്ന സെവാഗിനെ ടീം അധികൃതര്‍ പുറത്താക്കിയതാണെന്ന് റിപ്പോര്‍ട്ട്. തന്നെ മെന്റര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനം കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മാനേജ്മെന്റിന്റേതാണെന്ന് സെവാഗ് തന്നെ വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യം സ്ഥരീകരിക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസമാണ് താന്‍ ഐപിഎല്‍ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്ന് സെവാഗ് വെളിപ്പെടുത്തിയത്. ഇതിന് പി്ന്നാലെയാണ് താനല്ല ഒഴിഞ്ഞതെന്നും തന്നെ മാറ്റാന്‍ പഞ്ചാബ് മാനേജുമെന്റാണ് തീരുമാനിച്ചതെന്നും വെളിപ്പെടുത്തി സെവാഗ് തന്നെ രംഗത്തെത്തിയത്.

ടീമുമായുള്ള സഹകരണം അവസാനിപ്പിക്കേണ്ടിവന്നതില്‍ തനിക്കൊരു പങ്കുമില്ലെന്നും, തീരുമാനങ്ങളെല്ലാമെടുത്തത് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മാനേജ്‌മെന്റാണെന്നും സെവാഗ് തുറന്ന് പറയുന്നു. ബ്രാന്‍ഡ് അംബാസഡറുടേയോ മെന്ററുടേയോ ആവശ്യമില്ലെന്ന് പഞ്ചാബ് തന്നെ അറിയിച്ചയി മെയ്ല്‍ ചെയ്യുകയായിരുന്നെന്നും സെവാഗ് വെളിപ്പെടുത്തി. അല്ലാതെ ടീം വിടാനുള്ളത് തന്റെ വ്യക്തിപരമായ തീരുമാനമല്ലായിരുന്നെന്നും സെവാഗ് പറഞ്ഞു.

പഞ്ചാബ് ടീമുമായുള്ള സഹകരണം തനിക്കിഷ്ടമായിരുന്നെന്നും എന്നാല്‍ പുതിയൊരു ബ്രാന്‍ഡ് അംബാസഡറേയോ മെന്ററേയോ കൊണ്ട് വരാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് ചെയ്യാനുള്ള അധികാരം അവര്‍ക്കുണ്ടെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

അതേസമയം സെവാഗിനെ പഞ്ചാബ് മനപൂര്‍വ്വം ഒഴിവാക്കിയതാണെന്ന സൂചനകള്‍ പുറത്ത് വന്നതോടെ പഞ്ചാബ് ഫ്രാഞ്ചൈസിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇത് ഐപിഎല്ലില് പഞ്ചാബ് ടീമിന് തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെടുന്നു.

More in Cricket

Trending

Recent

To Top