Connect with us

ഷൂട്ടിം​ഗിനായി സംരക്ഷിത വനഭൂമിയിൽ നിന്ന് നൂറുകണക്കിന് മരങ്ങൾ അനധികൃതമായി മുറിച്ച് മാറ്റി; ‘ടോക്സിക്’ വിവാദത്തിൽ!

Actor

ഷൂട്ടിം​ഗിനായി സംരക്ഷിത വനഭൂമിയിൽ നിന്ന് നൂറുകണക്കിന് മരങ്ങൾ അനധികൃതമായി മുറിച്ച് മാറ്റി; ‘ടോക്സിക്’ വിവാദത്തിൽ!

ഷൂട്ടിം​ഗിനായി സംരക്ഷിത വനഭൂമിയിൽ നിന്ന് നൂറുകണക്കിന് മരങ്ങൾ അനധികൃതമായി മുറിച്ച് മാറ്റി; ‘ടോക്സിക്’ വിവാദത്തിൽ!

ഗീതുമോഹൻദാസിന്റെ സംവിധാനത്തിൽ യാഷ് നായികനാകുന്ന ചിത്രമാണ് ടോക്സിക്. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ചിത്രം വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണത്തിനായി നൂറുകണക്കിന് മരങ്ങൾ അനധികൃതമായി മുറിച്ച് മാറ്റിയെന്നാണ് വിവരം.

ബെംഗളുരുവിലെ പീന്യയിലുള്ള എച്ച് എം ടി കോംപൗണ്ടിലെ മരങ്ങളാണ് മുറിച്ച് മാറ്റിയത്. ഇതോടെ മന്ത്രി ഈശ്വർ ഖണ്ഡ്രെ സിനിമാ നിർമ്മാതാക്കളോട് വിശദീകരണം തേടിയിട്ടുണ്ട്. വനംവകുപ്പിന്റെ അധികാര പരിധിയിലുള്ള സംരക്ഷിത വനഭൂമിയിൽ നിന്നാണ്നൂറിലേറെ മരങ്ങൾ മുറിച്ച് മാറ്റിയത്.

സ്ഥലത്തെ മരങ്ങൾ വെട്ടി നശിപ്പിച്ചതിന്റെ തെളിവായി സാറ്റലൈറ്റ് ചിത്രങ്ങളും വനംവകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ മരങ്ങൾ വെട്ടിയിട്ടില്ലെന്നാണ് സിനിമാ നിർമാണക്കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ് പറയുന്നത്. വനംവകുപ്പിന് വിശദമായ റിപ്പോർട്ട് നൽകുമെന്നും നിർമ്മാതാവായ സുപ്രീത് വ്യക്തമാക്കിയിട്ടുണ്ട്.

2023-ലായിരുന്നു ടോക്‌സിക് എന്ന സിനിമ പ്രഖ്യാപിക്കുന്നത്. 2025 ഏപ്രിൽ 10-ന് റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് മാറ്റുകയായിരുന്നു. ഗീതു മോഹൻദാസിന്റെ മുൻ ചിത്രങ്ങളായ ലയേഴ്സ് ഡൈസ്, മൂത്തോൻ എന്നിവയിൽ നിന്ന് വ്യത്യസ്തമായിരിക്കും ഈ സിനിമയെന്നാണ് യാഷ് വ്യക്തമാക്കിയത്.

ഗോവയിൽ പ്രവർത്തിക്കുന്ന ഒരു മയക്കുമരുന്ന് സംഘത്തെ ചുറ്റിപ്പറ്റിയാണെന്ന് ടോക്സിക് സിനിമ. “എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ്” എന്നാണ് ടാഗ്‌ലൈൻ. കെവിഎൻ പ്രൊഡക്ഷൻസിൻറെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമാണം.

Continue Reading
You may also like...

More in Actor

Trending

Recent

To Top