Connect with us

കോകിലയുടെ നാടകം പൊളിഞ്ഞു; ബാല ചെയ്തതെല്ലാം ഭാര്യയ്ക്ക് വേണ്ടി; നടനും കോകിലയ്ക്കും എട്ടിന്റെ പണിയുമായി സായിയും സിജോയും!

Actor

കോകിലയുടെ നാടകം പൊളിഞ്ഞു; ബാല ചെയ്തതെല്ലാം ഭാര്യയ്ക്ക് വേണ്ടി; നടനും കോകിലയ്ക്കും എട്ടിന്റെ പണിയുമായി സായിയും സിജോയും!

കോകിലയുടെ നാടകം പൊളിഞ്ഞു; ബാല ചെയ്തതെല്ലാം ഭാര്യയ്ക്ക് വേണ്ടി; നടനും കോകിലയ്ക്കും എട്ടിന്റെ പണിയുമായി സായിയും സിജോയും!

ബാലയുമായി സൗഹൃദം ഉണ്ടായിരുന്ന താരമാണ് ബിഗ് ബോസ് താരം കൂടിയായ സീക്രട്ട് ഏജന്റ് സായി കൃഷ്ണ. എന്നാൽ എന്നാല്‍ ഇരുവരുടേയും ബന്ധത്തില്‍ അടുത്തിടെ വലിയ വിള്ളല്‍ വീഴുകയായിരുന്നു. ബാല കോകില വിവാഹത്തിനെതിരെ വീഡിയോ പങ്കുവെച്ചതോടെയാണ് പ്രശനങ്ങൾ ഉണ്ടായത്. പിന്നാലെ അച്ഛന്റെ ചികിത്സയ്ക്ക് സഹായിച്ചത് അടക്കമുള്ള കാര്യങ്ങള്‍ ബാല വിളിച്ച് പറഞ്ഞിരുന്നു.

ഇതിനെതിരെ സായി രംഗത്ത് വരികയും അച്ഛനെ ചികിൽസിക്കാൻ സാമ്പത്തികമായി സഹായമൊന്നും വാങ്ങിയിട്ടില്ലെന്നും അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടറെ ബന്ധപ്പെടാൻ മാത്രമാണ് ബാല സഹായിച്ചതെന്നും സായി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ ബാലയ്‌ക്കെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് സായിയുടെ സുഹൃത്തും ബിഗ് ബോസിലെ സഹമത്സരാർത്ഥിയുമായ സിജോ.

ബാലയുടേയും എന്റെയും അടുത്ത സുഹൃത്താണ് സായി. മാത്രമല്ല ഒരുസമയത്ത് കൂടെ നിന്ന ആളാണെന്നും ഇപ്പോൾ എന്നിട്ട് അവനെ പറ്റിയും എന്തൊക്കെയോ വിളിച്ച് പറയുകയാണെന്നും സിജോ വിമർശിച്ചു. അതായത് ഒരു സമയം കഴിഞ്ഞാല്‍ കൂടെ നില്‍ക്കുന്ന ആളേയും തള്ളിപ്പറയുമെന്നാണ് ഇതിന്റെ അർത്ഥമെന്നും സിജോ പറഞ്ഞു.

ബാലയുടെ നയം എന്ന് പറയുന്നത് ആരും തന്നെ വിമർശിക്കാനൊന്നും പാടില്ല എന്നതാണ്. താനൊരു രാജാവിനെ പോലെ ഇങ്ങനെ നില്‍ക്കുമെന്നും ബാക്കിയുള്ളവരൊക്കെ അയാൾ പറയുന്നത് കേട്ട് അനുസരിച്ച് നിന്നോണമെന്നുമാണെന്നും സിജോ തുറന്നടിച്ചു. സായിയെ കുറിച്ച് പറയുന്ന വിഡിയോയിൽ ബാല 250 കോടിയുടെ സ്വത്തിന്റെ കാര്യമൊക്കെ പറയുന്നുണ്ടെന്നും അതൊന്നും നമ്മളാരും ചോദിച്ചിട്ടില്ല പറയുന്നതെന്നും സിജോ പരിഹസിച്ചു.

അതേസമയം സായിയുടെ അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ബാലയെ വിളിച്ച് ആശുപത്രിയിലെ കാര്യങ്ങള്‍ ചോദിക്കുകയാണ് ചെയ്തത്. സാധാരണയായി സുഹൃത്തുക്കള്‍ തമ്മില്‍ ചെയ്യുന്ന സ്വാഭാവികമായ കാര്യമാണ് സായി ചെയ്തത്. ഒരു സഹായം ചെയ്തിട്ട് അത് വിളിച്ച് പറയുന്നത് എന്തിനാണെന്നും ഇതൊക്കെ ചെണ്ട കൊട്ടി നാട്ടുകാരെ അറിയിക്കേണ്ട ആവശ്യമുണ്ടോയെന്നും സിജോ ചോദിച്ചു. സായിയുടെ അച്ഛനുമായി ബന്ധപ്പെട്ട വിഷയം പറഞ്ഞ് ബാല ഇപ്പോള്‍ അതിനെ വെള്ളപൂശാന്‍ നോക്കുകയാണെന്നും ബാല എന്താണ് എന്ന് പറയുന്നതെന്ന് ബാലയ്ക്ക് തന്നെ അറിയില്ലേ.

Continue Reading
You may also like...

More in Actor

Trending

Malayalam