Connect with us

അമൃതയ്ക്ക് പിഴച്ചത് ആ തീരുമാനം? അടികിട്ടി കിട്ടി കവിൾ പോയി!ബാലയ്ക്ക് വീണ്ടും കുരുക്കിട്ട് അഭിരാമിയുടെ ആ വീഡിയോ…!

Actor

അമൃതയ്ക്ക് പിഴച്ചത് ആ തീരുമാനം? അടികിട്ടി കിട്ടി കവിൾ പോയി!ബാലയ്ക്ക് വീണ്ടും കുരുക്കിട്ട് അഭിരാമിയുടെ ആ വീഡിയോ…!

അമൃതയ്ക്ക് പിഴച്ചത് ആ തീരുമാനം? അടികിട്ടി കിട്ടി കവിൾ പോയി!ബാലയ്ക്ക് വീണ്ടും കുരുക്കിട്ട് അഭിരാമിയുടെ ആ വീഡിയോ…!

അമൃത സുരേഷ് എപ്പോൾ വിവാദത്തിൽ ആകുമ്പോഴും മുന്നിൽ നിൽക്കുന്നത് അനിയത്തി അഭിരാമി സുരേഷാണ്. അതിനാൽ തന്നെ വലിയ വിമർശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് സഹോദരി അഭിരാമി. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ചേച്ചിക്കും മകള്‍ക്കും വേണ്ടി അഭിരാമി കൂടെനിൽക്കുകയാണ്.

അതേസമയം തന്റെ കാര്യത്തില്‍ അമൃതയും ഇത്തരത്തില്‍ പ്രതിരോധ വലയം തീർത്തിട്ടുണ്ടെന്നും എന്നാൽ തനിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങള്‍ താൻ അങ്ങനെ പുറത്ത് പറഞ്ഞിട്ടില്ലെന്നുമാണ് അഭിരാമി പറയുന്നത്.

മാത്രമല്ല ജീവിതത്തില്‍ എടുത്ത ഒന്നോ രണ്ടോ തീരുമാനങ്ങള്‍ പാളിപ്പോയ വ്യക്തിയാണ് അവരെന്നും വലിയ ക്രൂക്ക്ഡ് അല്ലാത്ത ആളുകളാണ് ഇത്തരത്തില്‍ പണി വാങ്ങിച്ച് വെക്കുകയെന്നാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളതെന്നും അഭിരാമി കൂട്ടിച്ചേർത്തു.

ക്രൂക്കൂഡ് ആയി, എന്ത് ചെയ്യണമെന്ന് പ്ലാന്‍ ചെയ്ത് പോകുന്ന നിരവധി ആളുകൾ ഇപ്പോൾ അന്തസായി ജീവിച്ച് പോകുന്നത് തനിക്ക് നന്നായി അറിയാമെന്നും എന്നാൽ അങ്ങനത്തെ ഒരു ആള്‍ അല്ല തന്റെ ചേച്ചിയെന്നും അഭിരാമി തുറന്നടിച്ചു. അമൃത ചേച്ചി അച്ഛനെ പോലെയാണ്.

എത്രയൊക്കെ കിട്ടിയാലും കുഴപ്പമില്ല, നമുക്ക് അഹിംസയുടെ പാത മതിയെന്ന ലൈനിൽ നിൽക്കുന്ന ആളാണ്. ഒരു കവിളില്‍ അടികിട്ടിയാല്‍ മറുകരണവും, കാണിച്ച് കൊടുക്കുമെന്നും അത്തരത്തിൽ അടികിട്ടി അടികിട്ടി കവിളൊന്നും ഇല്ലാതായപ്പോഴാണ് താൻ പലപ്പോഴും കയറി ഇടപെടാറുള്ളതെന്നും അഭിരാമി പറഞ്ഞു.

എന്നാൽ ഇപ്പോള്‍ അവർ കുറച്ച് കൂടെ കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയിരിക്കുന്നെന്നും അങ്ങനെ വേണമെന്നാണ് പറയേണ്ടതെന്നും അഭിരാമി സുരേഷ് വിശദീകരിച്ചു.

Continue Reading
You may also like...

More in Actor

Trending

Malayalam