
Actor
തെരഞ്ഞെടുപ്പ് ചട്ടലംഘനം; അറസ്റ്റ് ഒഴിവാക്കാൻ ഹൈക്കോടതിയെ സമീപിച്ച് അല്ലു അർജുൻ
തെരഞ്ഞെടുപ്പ് ചട്ടലംഘനം; അറസ്റ്റ് ഒഴിവാക്കാൻ ഹൈക്കോടതിയെ സമീപിച്ച് അല്ലു അർജുൻ

നിരവധി ആരാധകരുള്ള താരമാണ് അല്ലു അർജുൻ. ഇപ്പോഴിതാ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ആന്ധ്രപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നടൻ. നടനൊപ്പം മുൻ MLA ശിൽപ രവിചന്ദ്ര കിഷോർ റെഡ്ഡിയും കോടതിയെ സമീപിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സമയത്ത് നന്ദ്യാലിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ട് പേരും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് റാലിയിൽ രവിചന്ദ്രയെ പിന്തുണയ്ക്കാനായി അല്ലു അർജുൻ എത്തിയിരുന്നു. അപ്രതീക്ഷിതമായി നടൻ പ്രത്യക്ഷപ്പെട്ടതോടെ അനിയന്ത്രിത ജനത്തിരക്കാണ് ഉണ്ടായത്.
ഈ സംഭവത്തിലാണ് തെരഞ്ഞെടുപ്പ് നിയമലംഘനത്തിന്റെ പേരിൽ കേസ് വന്നത്. ഒരു തിരഞ്ഞെടുപ്പ് പരിപാടിയിൽ മതിയായ അനുമതിയില്ലാതെ വൻ ജനക്കൂട്ടത്തെ സൃഷ്ടിച്ചുവെന്നും എഫ്ഐആറിൽ ആരോപിക്കുന്നു.
പ്രധാന ഹർജിക്ക് പുറമെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് ഒരു ഇടക്കാല ഹർജിയും അല്ലു അർജുൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഹർജി സ്വീകരിച്ച ആന്ധ്രാപ്രദേശ് ഹൈക്കോടതി കേസ് നാളെ പരിഗണിക്കും.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രശസ്ത സിനിമാ നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി. വളരെ ലളിതമായി ചേർത്തല സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. അഞ്ജലി ഗീതയാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...