
Malayalam
മലയാളികൾക്ക് ഓണാശംസകളുമായി പ്രിയ താരങ്ങൾ!
മലയാളികൾക്ക് ഓണാശംസകളുമായി പ്രിയ താരങ്ങൾ!

സമ്പദ്സമൃദ്ധിയുടെ ഒരു പൊന്നോണം കൂടി കടന്ന് പോകവെ മലയാളികൾക്ക് ഓണാശംസകൾ നേർന്നിരിക്കുകയാണ് സിനിമാലോകം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി നിരവധി പേരാണ് ഓണാശംസകളുമായി എത്തിയത്.
‘എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ’ എന്നാണ് മമ്മൂട്ടിയും മോഹൻലാലും കുറിച്ചത്.
‘ഏവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ’, എന്ന് സുരേഷ് ഗോപിയും കുറിച്ചു. ഭാര്യ രാധികയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു സുരേഷ് ഗോപിയുടെ ആശംസ.
‘ഏവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണം ആശംസകൾ’ എന്ന് ദുൽഖർ സൽമാനും കുറിച്ചു. നിരവധി ആരാധകരാണ് താരങ്ങൾക്കും ആശംസകളുമായി എത്തുന്നത്.
എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്നാണ് ദിലീപ് ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ചിത്രത്തിലുണ്ട്. കാവ്യയും ഇതേ ചിത്രങ്ങൾ പങ്കുവെച്ച് ആശംസകൾ അറിയിച്ചിട്ടുണ്ട്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....