Actor
ഓണാശംസകളുമായി ദിലീപും കുടുംബവും; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ
ഓണാശംസകളുമായി ദിലീപും കുടുംബവും; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ
മലയാളികളുടെ സ്വന്തം ജനപ്രിയ നടനാണ് ദിലീപ്. അദ്ദേഹത്തിന്റേതായുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകർക്ക് ഓണാശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് ദിലീപും കുടുംബവും. ദിലീപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.
എല്ലാ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്നാണ് ദിലീപ് ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ചിത്രത്തിലുണ്ട്. കാവ്യയും ഇതേ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ള ഷർട്ടും കസവ് മുണ്ടുമാണ് ദിലീപ് ധരിച്ചിരുന്നത്. കാവ്യയാകട്ടെ, മനോഹരമായി പെയിൻറിംഗ് ചെയ്തിട്ടുള്ള സാരിയാണ് അണിഞ്ഞിരുന്നത്.
മീനാക്ഷിയും അണിഞ്ഞിരിക്കുന്നത് മനോഹരമായി പെയിൻറിംഗ് ചെയ്തിട്ടുള്ള സാരിയാണ്. കുട്ടി പാവാടയും ബ്ലൗസും ധരിച്ച് ആണ് മഹാലക്ഷ്മി എത്തിയിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇത്തവണത്തെ ഓണം ദിലീപേട്ടനും കുടുംബത്തിനും സന്തോഷകരമാകട്ടെ, ആശംസകൾ എന്ന് ആരാധകർ കമന്റിടുന്നു.
‘പ്രിയപ്പെട്ട ദിലീപേട്ടനും കാവ്യയ്‌ക്കും മീനാക്ഷിയ്‌ക്കും ലച്ചുവിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ’ എന്നാണ് ഗാനരചയിതാവ് രാജീവ് ആലുങ്കൽ ചിത്രത്തിന് കമന്റായി കുറിച്ചിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ച് നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ വൈറലായി മാറിയിരിക്കുന്നത്.
അതേസമയം ദിലീപ് തന്റെ സിനിമാ തിരക്കുകളിലാണ്. പവി കെയർ ടേക്കർ എന്ന ചിത്രമാണ് ദിലീപിന്റേതായി ഒടുവിൽ പുറത്തെത്തിയ ചിത്രം. നടൻ വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചിരുന്നത്.
അയാൾ ഞാനല്ല, ഡിയർ ഫ്രണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് കുമാർ സംവിധാനം ചെയ്ത ചിത്രമായിരുന്നു പവി കെയർ ടേക്കർ. മലയാളികളെ നോൺ സ്‌റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടർച്ചയാണ് ‘പവി കെയർടേക്കർ’ എന്നായിരുന്നു റിപ്പോർട്ടുകൾ.