കൂടെ ഇരുന്ന് കഥ എഴുതണമെന്ന് തിരക്കഥാകൃത്ത്, പോകാതിരുന്നപ്പോൾ എന്നോട് ദേഷ്യപ്പെട്ടു, അതോടെ ആ സീരിയലിൽ നിന്ന് എന്നെ ഒഴിവാക്കി; പിന്നീട് എന്റെ പല അവസരങ്ങളും അയാൾ മുടക്കി; അനുമോൾ
കൂടെ ഇരുന്ന് കഥ എഴുതണമെന്ന് തിരക്കഥാകൃത്ത്, പോകാതിരുന്നപ്പോൾ എന്നോട് ദേഷ്യപ്പെട്ടു, അതോടെ ആ സീരിയലിൽ നിന്ന് എന്നെ ഒഴിവാക്കി; പിന്നീട് എന്റെ പല അവസരങ്ങളും അയാൾ മുടക്കി; അനുമോൾ
കൂടെ ഇരുന്ന് കഥ എഴുതണമെന്ന് തിരക്കഥാകൃത്ത്, പോകാതിരുന്നപ്പോൾ എന്നോട് ദേഷ്യപ്പെട്ടു, അതോടെ ആ സീരിയലിൽ നിന്ന് എന്നെ ഒഴിവാക്കി; പിന്നീട് എന്റെ പല അവസരങ്ങളും അയാൾ മുടക്കി; അനുമോൾ
മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അനുമോൾ. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ അനു മോൾക്ക് കഴിഞ്ഞു. മാത്രമല്ല. ഫഌവഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന ഷോയിലെ സ്ഥിര സാന്നിധ്യം കൂടിയാണ് അനുമോൾ. നർമ്മം നിറഞ്ഞ സംഭാക്ഷണത്തിലൂടെയും കുസൃതിനിറഞ്ഞ പ്രവൃത്തിയിലൂടെയും പ്രേക്ഷകരുടെ സ്വന്തം അനുക്കുട്ടി സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്.
എന്നാൽ ഇപ്പോഴിതാ സീരിയലിൽ രംഗത്ത് നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്. നടിയുടെ വാക്കുകൾ ഇങ്ങനെ;
പ്രോഗ്രാമിനും സീരിയലിലുമൊക്കെ പലപ്പോഴും ഞാനും അമ്മയും ബസിലാണ് പോയിരുന്നത്. ലൊക്കേഷനിൽ നിന്ന് വണ്ടിയിൽ കയറ്റും. പക്ഷേ, എന്തെങ്കിലും പറഞ്ഞ് പാതി വഴിയിൽ ഇറക്കിവിടും. ഞങ്ങൾക്ക് വെള്ളം പോലും ചില ലൊക്കേഷനിൽ നിന്ന് തരാറില്ല. 11, 12 മണി വരെ ലൊക്കേഷനിൽ പിടിച്ചിരുത്തും. പോകണമെന്ന് പറഞ്ഞാലും പറഞ്ഞ് വിടില്ല.
സീനിയർ ആർട്ടിസ്റ്റിനോട് അങ്ങനെയൊന്നും കാണിക്കില്ല. ഇനി ഷൂട്ടിന് വിളിക്കാതിരുന്നാലോ എന്ന് കരുതി പ്രതികരിക്കില്ല. പെട്ടെന്ന് ഒരു സൂചനയും തരാതെ കഥാപാത്രത്തെ ഒഴിവാക്കും. പ്രതികരിച്ചത് കൊണ്ട് ഒരു സീരിയലിൽ നിന്ന് എന്നെ മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന് രണ്ട് പെൺമക്കളാണ്. അതിനാൽ പേര് പറയുന്നില്ല. ഈ ഫീൽഡിൽ നിന്നും എന്നോട് മോശമായി സംസാരിച്ചത് അയാളാണ്.
അയാൾക്ക് കൊടുക്കാനുള്ളത് എന്റെ അച്ഛൻ ഫോണിലൂടെ കൊടുത്തിട്ടുണ്ട്. അത് മതിയെന്ന് കരുതി. എന്നെ വിളിച്ച ശേഷം മോൾക്ക് എന്നെയൊന്ന് സഹായിക്കാൻ പറ്റുമോ എന്ന് ചോദിച്ചു. ഞാൻ പറയുന്നത് പോലെ മോൾക്ക് എഴുതാൻ പറ്റുമോ എന്ന് ചോദിച്ചു. ഞാനപ്പോൾ കോളേജിൽ പഠിക്കുകയാണ്. ആദ്യം ഞാനത് പോസിറ്റീവായിട്ടാണ് എടുത്തത്. വരാം സാർ എന്ന് പറഞ്ഞു. വിളിക്കാമെന്ന് അദ്ദേഹവും പറഞ്ഞു. ഇതൊക്കെ ഞാൻ വീട്ടിൽ പറയുന്നുണ്ടായിരുന്നു.
പിന്നെ വിളിച്ചിട്ട് ദേഷ്യപ്പെട്ടു, അനു എന്താണ് ഞാൻ വിളിച്ചിട്ട് വരാത്തത്, ഞാൻ ഉപദ്രവിക്കാൻ വേണ്ടിയാണ് വിളിക്കുന്നതെന്നാണോ വിചാരിച്ചിരിക്കുന്നേ എന്ന് ചോദിച്ചു. വരാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. അതോടെ ആ സീരിയലിൽ നിന്നും എന്നെ കട്ട് ചെയ്തു. എനിക്ക് വിഷമം തോന്നിയില്ല. ഇയാൾ വേറൊരു ചാനലിൽ ജോലി ചെയ്തിരുന്നു.
ആ ചാനലിലെ മിക്ക സീരിയലുകളിലും എന്നെ നായകന്റെ അനിയത്തി വേഷങ്ങളിലേക്ക് വിളിക്കും. ഡ്രസ് ഒക്കെ റെഡിയാക്കി, ഷൂട്ട് തുടങ്ങുന്ന ദിവസം ഞങ്ങൾ കൺട്രോളറെ വിളിക്കും. അപ്പോഴാകും പറയുക, ചാനലിൽ നിന്നും അനുവിനെ ഒഴിവാക്കാൻ പറഞ്ഞുവെന്ന്. എന്താണ് പ്രശ്‌നമെന്ന് ഞാൻ കരഞ്ഞു ചോദിച്ചിട്ടുണ്ട്. അപ്പോഴാണ് ഇയാൾ കാരണമാണ് ഒഴിവാക്കിയതെന്ന്.
അതിന് ശേഷം ആ ചാനലിൽ ഒരു വർക്കിനും ഞാൻ പോയിട്ടില്ല. വിളിച്ചിട്ടും പോയിട്ടില്ല. അയാൾ മനപ്പൂർവ്വം എന്നെ റിജക്ട് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അന്ന് വിളിച്ചപ്പോൾ പോകാതിരുന്നതിനാൽ. ഇങ്ങനെയൊക്കെ വഴക്കുണ്ടാകുമ്പോൾ മനപ്പൂർവ്വം ക്യാരക്ടറിനെ കൊല്ലുകയോ വിദേശത്തേക്ക് പറഞ്ഞു വിടുകയോ ചെയ്യും. എല്ലാം അങ്ങനെ ആകണമെന്നില്ല. പക്ഷെ ഇങ്ങനേയും സംഭവിക്കാറുണ്ട് എന്നും അനുമോൾ പറയുന്നു.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കേറെ പരിചതയായ നടിയാണ് രമ്യ പാണ്ഡ്യൻ. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം....
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാർമിള. പിന്നീട് സിനിമകളിൽ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
മായാനദിയിലെ അപ്പുവായി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ച...