Actress
സായ് പല്ലവിയുടെ ഹൃദയം കവർന്ന വ്യക്തി, പത്തു വർഷത്തെ പ്രണയത്തെ കുറിച്ച് സായ് പല്ലവി
സായ് പല്ലവിയുടെ ഹൃദയം കവർന്ന വ്യക്തി, പത്തു വർഷത്തെ പ്രണയത്തെ കുറിച്ച് സായ് പല്ലവി
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സായ് പല്ലവി. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത 2015ൽ പുറത്തിറങ്ങിയ ‘പ്രേമ’ത്തിലെ ‘മലർ’ എന്ന കഥാപാത്രം ഇന്നും ആരാധക ഹൃദയങ്ങിൽ നിറഞ്ഞു നിൽക്കുകയാണ്. മലയാളത്തിലൂടെ സിനിമാ രംഗത്തെത്തിയ സായ് പല്ലവി തമിഴിലും തെലുങ്കിലുമൊക്കെയായി ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു.
ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളാണ് സായ് പല്ലവി. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അതെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത്. നിരവധി പേരാണ് ഇൻസ്റ്റാഗ്രാമിലൂടെയും മറ്റും താരത്തെ പിന്തുടരുന്നത്. കൈ നിറയെ അവസരങ്ങളുമായി തിളങ്ങി നിൽക്കുകയാണ് സായ് പല്ലവി.
അതേസമയം, പലപ്പോഴും താരത്തിന്റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ ഗോസിപ്പുകൾ പ്രചരിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി സായ് പല്ലവി വാർത്തകളിൽ നിറഞ്ഞ് നിൽക്കുണ്ടായിരുന്നു. പത്തു വർഷമായി താരം ഒരാളുമായി പ്രണയത്തിലാണ് എന്നായിരുന്നു ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. പിന്നാലെ ആരാണ് സായ് പല്ലവിയുടെ ഹൃദയം കവർന്ന വ്യക്തിയെന്ന് ആരാധകരെല്ലാം തിരയുകയായിരുന്നു.
സായ് പല്ലവിയുടെ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് പത്തു വർഷത്തെ പ്രണയത്തെ കുറിച്ച് സായ് പല്ലവി പറഞ്ഞത്. മഹാഭാരതം വായിച്ചപ്പോൾ ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുണ്ട്. അതിൽ അർജുനന്റെ മകൻ അഭിമന്യൂവിനെ എനിക്ക് വലിയ ഇഷ്ടമാണ്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ അഭിമന്യൂവിനെ കുറിച്ച് ഒരുപാട് ഞാൻ വായിച്ചിട്ടുണ്ട്.
അന്ന് മുതൽ എനിക്ക് അഭിമന്യുവിനോട് പ്രത്യേകം ഇഷ്ടമുണ്ട് എന്നാണ് സായ് പല്ലവി പറയുന്നത്. ഇതിൽ നിന്നുള്ള ചെറിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടിയുടെ വാക്കുകൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് അഭിമന്യുവിനെ പോലെ തന്നെയൊരാളെ കിട്ടട്ടെയെന്നും പ്രേക്ഷകർ പറയുന്നു.
മെഡിക്കൽ പഠനത്തിനിടയിലെ ഇടവേളയിലായിരുന്നു സായ് പല്ലവി അഭിനയത്തിലേയ്ക്ക് എത്തിയത്. അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ് സായി പല്ലവി. നടിയുടെ നൃത്തത്തിനും ആരാധകർ ഏറെയാണ്. ഡാൻസ് റിയാലിറ്റി ഷോയിലും മുൻപ് താരം പങ്കെടുത്തിരുന്നു. ആദ്യ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ അന്യഭാഷയിൽ നിന്നുള്ള അവസരങ്ങളും താരത്തിന് ലഭിച്ചിരുന്നു.
അതേസമയം, അമരാൻ ആണ് സായ് പല്ലവിയുടെ പുതിയ തമിഴ് സിനിമ. ശിവകാർത്തികേയൻ ആണ് ചിത്രത്തിലെ നായകൻ. രാജ്കുമാർ പെരിയസാമിയാണ് സിനിമയുടെ സംവിധായകൻ. ഒക്ടോബറിലാണ് സിനിമ തീയേറ്ററുകളിലേക്ക് എത്തുക. പിന്നാലെ നാഗ ചൈതന്യയ്‌ക്കൊപ്പം വീണ്ടും അഭിനയിക്കുന്ന തണ്ടേൽ എന്ന ചിത്രവും അണിയറയിലുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലും കയ്യടി നേടിയ സായ് പല്ലവി അധികം വൈകാതെ ബോളിവുഡിലും അരങ്ങേറും.
നിതേഷ് തിവാരിയുടെ രാമായണിത്തിലൂടെയായിരിക്കും സായ് പല്ലവിയുടെ ബോളിവുഡ് എൻട്രി. രൺബീർ കപൂറാണ് ചിത്രത്തിലെ നായകൻ. ഈ സിനിമയുടെ ലൊക്ഷേൻ ചിത്രങ്ങൾ നേരത്തെ പുറത്തായിരുന്നു. എന്നാൽ ഈ സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചെന്നും സിനിമ തന്നെ ഉപേക്ഷിച്ചുവെന്നുമൊക്കെ റിപ്പോർട്ടുകളുണ്ട്.