
Malayalam
ലൈം ഗികാതിക്രമ പരാതി; മൊഴിയിൽ വി.കെ.പ്രകാശിനെതിരെ ഗുരുതരമായ പരാമർശങ്ങൾ; കേസെടുത്ത് പോലീസ്
ലൈം ഗികാതിക്രമ പരാതി; മൊഴിയിൽ വി.കെ.പ്രകാശിനെതിരെ ഗുരുതരമായ പരാമർശങ്ങൾ; കേസെടുത്ത് പോലീസ്

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിരക്കഥാകൃത്ത് വി.കെ.പ്രകാശിനെതിരെ യുവകഥാകാരി ലൈം ഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകനെതിരെ 354 എ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്. പരാതിക്കാരിയുടെ മൊഴിയെടുത്തതിന് ശേഷമാണ് കൊല്ലം പള്ളിത്തോട്ടം പോലീസ് കേസെടുത്തിരിക്കുന്നത്.
യുവതിയുടെ മൊഴിയിൽ സംവിധായകനെതിരെ ഗുരുതരമായ പരാമർശങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. മൊഴിയെടുപ്പ് പൂർത്തായ ഉടൻ പള്ളിത്തോട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രഥമ വിവര റിപ്പോർട്ട് വെള്ളിയാഴ്ച പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. അതിനുശേഷമാകും രഹസ്യമൊഴി.
രണ്ടുവർഷം മുൻപാണ് സംഭവം. കഥ സിനിമയാക്കാമെന്നുപറഞ്ഞ് കൊല്ലത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈം ഗികമായി ഉപദ്രവിച്ചുവെന്നാണ് യുവതി ആരോപിക്കുന്നത്. ഈ സംഭവം പുറത്തുപറയാതിരിക്കാൻ 10,000 രൂപ അയച്ചുതന്നുവെന്നും യുവതി പറയുന്നു. സിനിമയിൽ അഭിനയിച്ചുകൂടേ എന്ന് ചോദിച്ചു.
അഭിനയിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞതോടെ ഒരു സീൻ പറയാം, അതൊന്നു ചെയ്ത് നോക്കൂ എന്നു പറഞ്ഞു. അത് വളരെ വൾഗറായ, ഇന്റിമേറ്റ് സീനായിരുന്നു. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് താൻ കാണിച്ചുതരാമെന്നും പറഞ്ഞ് ചുംബിക്കാനും കിടക്കയിലേയ്ക്ക് തള്ളിയിടാനുമെല്ലാം സംവിധായകൻ ശ്രമിച്ചു. അദ്ദേഹത്തെ തള്ളിമാറ്റി ഹോട്ടലിൽനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് യുവതി പറയുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...