Connect with us

മമ്മൂട്ടി തിരിച്ചു വിളിച്ചു, അമ്മയെ നയിക്കാൻ ​ദിലീപ് എത്തും; സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇങ്ങനെ!

Malayalam

മമ്മൂട്ടി തിരിച്ചു വിളിച്ചു, അമ്മയെ നയിക്കാൻ ​ദിലീപ് എത്തും; സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇങ്ങനെ!

മമ്മൂട്ടി തിരിച്ചു വിളിച്ചു, അമ്മയെ നയിക്കാൻ ​ദിലീപ് എത്തും; സോഷ്യൽ മീഡിയയിലെ ചർച്ചകൾ ഇങ്ങനെ!

മലയാള സിനിമ ഇപ്പോൾ വളരെ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. താര സംഘനയായ അമ്മയിലെ അം​ഗങ്ങൾക്കെതിരെ ഉയർന്നു വന്ന ലൈം ​ഗികാരോപണങ്ങൾ കാരണം പതിനേഴം​ഗ എക്സിക്യൂട്ടീവ് കമ്മിറ്റി തന്നെ പിരിച്ച് വിടേണ്ടി വന്ന അവസ്ഥയിലാണ് സിനിമാ താരസംഘടന എത്തി നിൽക്കുന്നത്. അമ്മയുടെ പ്രസിഡന്റായ മോഹൻലാൽ രാജിവെച്ചതോടെ അമ്മയെ നായിക്കാൻ ഇനിയാര് എന്ന ചോദ്യമാണ് പലയിടത്ത് നിന്നും ഉയർന്ന് വരുന്നത്.

ഇപ്പോൾ ഉരുത്തിരിഞ്ഞ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് മുതിർന്ന അഭിനേതാക്കളുടെ കഠിനശ്രമം. തുടക്കം മുതൽ സംഘടനയ്ക്കൊപ്പം ഉണ്ടായിരുന്നവരാണ് പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരിക്കുന്നത്. എന്തായാലും മോഹൻലാൽ ഇന് സ്ഥാനത്തേയ്ക്ക് വരില്ലെന്ന ഉറച്ച തീരുമാനത്തിലാണ്. മമ്മൂട്ടിയും എത്തില്ലെന്നാണ് വിവരം.

നടൻ പൃഥ്വിരാജിനെ സമീപിച്ചെങ്കിലും തിരക്കുകൾ കാരണം സാധിക്കില്ലെന്നാണത്രേ അദ്ദേ​ഹം പറഞ്ഞതെന്നും വിവരമുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും സ്ത്രീ പ്രസിഡന്റായി വരട്ടെയെന്നുമെല്ലാം ചർച്ചകൾ നടക്കുന്നതിനിടെ ഏവരെയും ഞെട്ടിച്ചുകൊണ്ട് നടൻ ദിലീപിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ടെന്ന ചില റിപ്പോർട്ടുകളും പുറത്തെത്തിയിട്ടുണ്ട്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ അമ്മയിൽ നിന്നും പുറത്ത് പോയ ദിലീപിനെ മമ്മൂട്ടി ഇപ്പോൾ വിളിച്ചുവെന്നും തിരിച്ചെത്താൻ അറിയിച്ചുവെന്നുമാണ് വിവരം. മോഹൻലാലിനും മമ്മൂട്ടിയ്ക്കും ദിലീപ് സ്ഥാനത്തേയ്ക്ക് എത്തുന്നതിൽ വിയോജിപ്പില്ല. തനിക്ക് പ്രിയപ്പെട്ട ലാലേട്ടനും മമ്മൂക്കയും പറഞ്ഞാൽ എല്ലാം മറന്ന് ദിലീപ് തിരിച്ചെത്തുമെന്നാണ് പ്രേക്ഷകർ പറയുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായി നിൽക്കുന്ന ദിലീപിന്റെ കേസ് വിസ്താരം എല്ലാം ഒരു മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാനാകും. അതിൽ നിരപരാധിയാണെന്ന് തെളിഞ്ഞാൽ രണ്ട് മാസങ്ങൾക്ക് ശേഷം അമ്മയിലേയ്ക്ക് തിരിച്ചെത്തുന്നതിനോ വോട്ട് തേടുന്നതിനോ പ്രയാസങ്ങളുണ്ടാകില്ല. കുറ്റാരോപിതനായി പുറത്ത് നിൽക്കുകയാണെങ്കിലും ദിലീപിന് ഇപ്പോഴും സംഘടനയ്ക്കുള്ളിൽ പിന്തുണയ്ക്കാൻ ആളുണ്ടാകും.

ദിലീപ് സംഘടനാ തലപ്പത്തിരുന്നപ്പോൾ നിരവധി നല്ല പ്രവർത്തകൾ ചെയ്തിട്ടുണ്ടെന്നും അമ്മയുടെ ഇനിയുള്ള നിലനിൽപ്പിന് ദിലീപ് തന്നെ രക്ഷകനായി എത്തേണ്ടി വരുമെന്നുമാണ് ആരാധകർ പറയുന്നത്. എന്നാൽ ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നതിനിടെ അമ്മയുടെ നേതൃത്വത്തിലേക്ക് ജഗദീഷും ഉർവശിയും എത്തിയേക്കും എന്നും വിവരമുണ്ട്.

വൈസ് പ്രസിഡന്റ് കൂടിയായ ജഗദീഷ് ആരോപണങ്ങളെ ഗൗരവത്തോടെ കാണണം എന്നും ആരോപണ വിധേയർ മാറി നിൽക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. അമ്മയുടെ മൗനത്തിനെതിരേയും ജഗദീഷ് രംഗത്തെത്തിയിരുന്നു. ജഗദീഷിന്റെ നിലപാടിനോട് അമ്മയിൽ നിരവധി പേർ അനുകൂലിച്ചിരുന്നു.

ഉർവശിയെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് പരിഗണിക്കുന്നത്. ഒരു വനിത സംഘടനാ തലപ്പത്തേക്ക് വരണം എന്നതിനാലാണ് ഇത്. മാത്രമലല്ല പ്രധാന സ്ഥാനങ്ങളിലും എക്‌സിക്യൂട്ടിവ് കമ്മറ്റിയിലും ഉൾപ്പെടെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകണം എന്നാണ് നിർദേശം. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പൃഥ്വിരാജ്, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവർക്ക് പിന്തുണയുണ്ട്.

സംഘടനാ ഭാരവാഹികൾ അടക്കം അംഗങ്ങളിൽ പലരും ആരോപണത്തിന്റെ നിഴലിൽ ആയതോടെയാണ് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജി വെച്ചത്. ജനറൽ സെക്രട്ടറി സിദ്ദീഖ്, ജോ. സെക്രട്ടറി ബാബുരാജ് എന്നിവർക്കെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്നിരുന്നു. മുൻ ഭരണസമിതി അംഗങ്ങളായ ഇടവേള ബാബു, മുകേഷ് എന്നിവരും ആരോപണത്തിന്റെ നിഴലിലാണ്.

More in Malayalam

Trending