Actress
ബാലതാരമായിരുന്നപ്പോൾ എനിക്കും ലൈം ഗികോപദ്രവം നേരിട്ടു, തെളിവെവിടെയെന്ന് സുരേഷ് ഗോപി ചോദിച്ചത് കേട്ടു, എങ്ങനെയാണ് ഇവയ്ക്ക് തെളിവ് നൽകുക; കുട്ടിപത്മിനി
ബാലതാരമായിരുന്നപ്പോൾ എനിക്കും ലൈം ഗികോപദ്രവം നേരിട്ടു, തെളിവെവിടെയെന്ന് സുരേഷ് ഗോപി ചോദിച്ചത് കേട്ടു, എങ്ങനെയാണ് ഇവയ്ക്ക് തെളിവ് നൽകുക; കുട്ടിപത്മിനി
നടിയായും നിർമാതാവായും പ്രേക്ഷകർക്കേറെ സുപരിചിതയാണ് കുട്ടി പത്മിനി. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ മേഖലയിലെ പ്രമുഖർക്കെതിരെ വരുന്ന പീഡ ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കുട്ടി പത്മിനി.
തമിഴിലെ ടിവി ഷോ മേഖലയിലും ലൈം ഗികോപദ്രവങ്ങൾ നടക്കുന്നുവെന്നും ലൈം ഗികോപദ്രവം കാരണം നിരവധി സ്ത്രീകൾ ആ ത്മഹത്യ ചെയ്തിട്ടുണ്ടെന്നുമാണ് താരം പറയുന്നത്. ഡോക്ടർ, ഐടി തുടങ്ങി മറ്റ് ജോലി പോലെ തന്നെയാണ് ഈ ജോലിയും. പിന്നെ എന്തുകൊണ്ടാണ് ഈ മേഖല മാത്രം മാംസക്കച്ചവടത്തിന്റേതാകുന്നത്?
ഇത് വലിയ തെറ്റാണ്. പറയാതിരിക്കാൻ കഴിയുന്നില്ല. ടിവി സീരിയലുകളിലെ വനിതകളോട് സംവിധായകരും ടെക്‌നീഷ്യൻമാരും ഇത്തരത്തിലുള്ള ലൈം ഗികാതിക്രമങ്ങളാണ് കാട്ടുന്നത്. ഇവർ പരസ്യമായാണ് ഇത്തരം ആവശ്യങ്ങൾ അവരോട് വെയ്ക്കുന്നത്. ഈ ലൈംഗി കോപദ്രവങ്ങൾ തെളിയിക്കാൻ സാധിക്കാത്തതിനാൽ പല സത്രീകളും പരാതി നൽകുന്നില്ല.
ചില സ്ത്രീകൾ ഇത് ഇപ്പോഴും സഹിക്കുന്നു. തമിഴ് സിനിമയിലെ ലൈം ഗികോപദ്രവ ആരോപണത്തെ കുറിച്ചുള്ള അന്വേഷണത്തിൽ വലിയ പുരോഗതികൾ ഉണ്ടാകുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ ദിവസം നടനും എംപിയുമായ സുരേഷ് ഗോപി തെളിവെവിടെയെന്ന് ചോദിച്ചത് ഞാൻ വായിച്ചിരുന്നു.
എങ്ങനെയാണ് ഇവയ്ക്ക് തെളിവ് നൽകുക. സിബിഐ ചെയ്യുന്നത് പോലെയുള്ള നുണപരിശോധനകൾ നടത്താം. അല്ലാതെ എന്ത് തെളിവാണ് നൽകുക. ബാലതാരമായിരിക്കുമ്പോൾ തനിക്ക് ലൈം ഗികോപദ്രവം നേരിടേണ്ടി വന്നിട്ടുണ്ട്. എന്റെ അമ്മ പ്രശ്‌നമാക്കിയപ്പോൾ ബോളിവുഡിൽ നിന്നും എന്നെ പുറത്താക്കി എന്നുമാണ് കുട്ടി പത്മിനി പറയുന്നത്.