
Actress
വയനാടിന് കൈത്താങ്ങാകാൻ വിശ്വശാന്തി ഫൗണ്ടേഷനിലേയ്ക്ക് മൂന്ന് ലക്ഷം രൂപ നൽകി നടി സംയുക്ത
വയനാടിന് കൈത്താങ്ങാകാൻ വിശ്വശാന്തി ഫൗണ്ടേഷനിലേയ്ക്ക് മൂന്ന് ലക്ഷം രൂപ നൽകി നടി സംയുക്ത

ശനിയാഴ്ചയായിരുന്നു വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടനും ടെറിട്ടോറിയിൽ സൈന്യത്തിൽ ലെഫ്റ്റനന്റ് കേണലുമായ മോഹൻലാൽ എത്തിയത്. വയനാട്ടിലെ ദുരിതാശ്വാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ വഴി 3 കോടി രൂപ നൽകുമെന്ന് മോഹൻലാൽ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇപ്പോഴിതാ വയനാടിന് കൈത്താങ്ങാകാൻ വിശ്വശാന്തി ഫൗണ്ടേഷനിലേയ്ക്ക് മൂന്ന് ലക്ഷം രൂപ നടി സംഭാവനയായി നൽകിയിരിക്കുകയാണ് താരം. വയനാട്ടിലെ ജനങ്ങളുടെ ജീവിതം തകർത്ത ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നതിൽ തനിക്ക് വളരെയധികം വേദനയുണ്ടെന്ന് സംയുക്ത പറഞ്ഞു.
ആദ്യപടിയായി വയനാട്ടിൽ വിശ്വശാന്തി ഫൗണ്ടേഷൻ ചെയ്യുന്ന മഹത്തായ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നുവെന്നും സംയുക്ത കുറിച്ചു. മാത്രമല്ല,ഈ ഉദ്യമത്തിൽ പങ്കുചേരാൻ എല്ലാവരോടും അഭ്യർഥിക്കുകയും ചെയ്തു. നടിയ്ക്ക് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.
ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് അദ്ദേഹം ദുരിതബാധിതരെ കാണാൻ എത്തിയത്. ദുരിത ബാധിതരെ സന്ദർശിച്ച ശേഷം മോഹൻലാൽ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലും എത്തി. സൈനിക അകമ്പടിയിലായിരുന്നു യാത്ര. സൈനിക യൂണിഫോമിലാണ് മോഹൻലാൽ എത്തിയത്. വയനാട്ടിലേത് ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണിതെന്നും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മോഹൻലാൽ പറഞ്ഞു.
വിശ്വ ശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപയുടെ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിനും മറ്റ് രക്ഷാപ്രവർത്തകർക്കും മോഹൻലാൽ അഭിനന്ദനമറിയിച്ചു. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു.
മോഹൻലാൽ പങ്കുവെച്ച വൈകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. ‘വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു.
ദുരിതാശ്വാസ ദൗത്യത്തിൽ മുൻനിരയിൽ നിന്ന എന്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിന്റെ പ്രയത്നങ്ങൾക്ക് ഞാൻ നന്ദിയറിയിക്കുന്നു. നമ്മൾ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്കരമായ സമയത്ത് ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടാനും ഞാൻ അഭ്യർത്ഥിക്കുന്നു എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
മലയാളികൾക്ക് രമ്യ നമ്പീശൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നിൽക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ശാന്തുമാരി. എഴുന്നൂറോളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് നടി....
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിനായിട്ടുണ്ട്....
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയായിരുന്നു ഷെഫാലി ജരിവാല(42). ഇപ്പോഴിതാ നടി അന്തരിച്ചുവെന്ന വാർത്തകളാണ് പുറത്തെത്തുന്നത്. കാണ്ടാ ലഗാ എന്ന സംഗീത ആൽബത്തിലൂടെയാണ് ഷെഫാലി...
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...