Connect with us

ഭാഷ കൊണ്ടല്ല മേക്കപ്പ് കൊണ്ടാണ് ആ ഇന്‍ഡസ്ട്രിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത്, മലയാള സിനിമയില്‍ സ്വാഭാവികതയോട് അടുത്ത് നില്‍ക്കുന്നുണ്ട്; സംയുക്ത

Actress

ഭാഷ കൊണ്ടല്ല മേക്കപ്പ് കൊണ്ടാണ് ആ ഇന്‍ഡസ്ട്രിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത്, മലയാള സിനിമയില്‍ സ്വാഭാവികതയോട് അടുത്ത് നില്‍ക്കുന്നുണ്ട്; സംയുക്ത

ഭാഷ കൊണ്ടല്ല മേക്കപ്പ് കൊണ്ടാണ് ആ ഇന്‍ഡസ്ട്രിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത്, മലയാള സിനിമയില്‍ സ്വാഭാവികതയോട് അടുത്ത് നില്‍ക്കുന്നുണ്ട്; സംയുക്ത

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് സംയുക്ത. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. മോളിവുഡില്‍ നിന്ന് ‘ഭീംല നായക്’ എന്ന ചിത്രത്തിലൂടെ സംയുക്ത ടോളിവുഡിലേക്കും അരങ്ങേറ്റം കുറിച്ചിരുന്നു.

ഭാഷ കൊണ്ടല്ല, മേക്കപ്പ് കൊണ്ടാണ് തനിക്ക് ആ ഇന്‍ഡസ്ട്രിയുമായി പൊരുത്തപ്പെടാന്‍ പ്രയാസമെന്ന് നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇത് പറയുന്നത് ഒരു വിഡ്ഢിത്തമായി തോന്നിയേക്കാം എന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.

‘ഭാഷ കൊണ്ടല്ല മേക്കപ്പ് കൊണ്ടാണ് ആ ഇന്‍ഡസ്ട്രിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത്. പറയുന്നത് വിഡ്ഢിത്തരമായി തോന്നാം പക്ഷേ തനിക് അത് വളരെ ബുദ്ധിമുട്ടായി തോന്നി. മലയാള സിനിമ ചെയ്യുമ്പോള്‍ മേക്കപ്പ് സ്വാഭാവികതയോട് അടുത്ത് നില്‍ക്കുന്നു’ണ്ടെന്നും സംയുക്ത പറഞ്ഞു.

മലയാള സിനിമകളില്‍ കുറച്ചു കൂടെ സ്വതന്ത്രമായി വര്‍ക്ക് ചെയ്യാം. എന്നാല്‍ തെലുങ്കില്‍ സ്‌ക്രീനില്‍ നമ്മള്‍ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് ബോധവാന്മാരായിക്കണം, അവിടെ മേക്കപ്പിന്ന് പ്രാധാന്യം കൂടുതലാണ്. തെലുങ്കില്‍ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തന്റെ മുഖത്തും ശരീരത്തിലും എല്ലാം മറ്റെന്തൊക്കെയോ ഉള്ളപോലൊരു ഭാരം തോന്നാറുണ്ടെന്നും സംയുക്ത പറഞ്ഞു.

മലയാളത്തില്‍, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ എന്ന ചിത്രമാണ് സംയുക്തയുടേതായി റിലീസ് ചെയ്യാനുള്ളത്. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍. തെലുങ്കില്‍, ഭരത് കൃഷ്ണമാചാരിയുടെ ‘ സ്വയംഭു ‘ എന്ന പീരിയഡ് ആക്ഷന്‍ ചിത്രവും കൂടാതെ, ശര്‍വാനന്ദിനൊപ്പം രാം അബ്ബരാജു സംവിധാനം ചെയ്യുന്ന ഒരു ഹാസ്യനാടകത്തിലും സംയുക്ത അഭിനയിക്കുന്നുണ്ട്.

More in Actress

Trending

Recent

To Top