Connect with us

ഞാനും കണ്‍മഷിയും – ഒരു പ്രണയ കഥ! ആ നടി ആരാണെന്ന് മനസ്സിലാക്കാന്‍ ആ കണ്ണ് തന്നെ കണ്ടാല്‍ മതി! നടിയുടെ തിരിച്ച് വരവോ?

Actress

ഞാനും കണ്‍മഷിയും – ഒരു പ്രണയ കഥ! ആ നടി ആരാണെന്ന് മനസ്സിലാക്കാന്‍ ആ കണ്ണ് തന്നെ കണ്ടാല്‍ മതി! നടിയുടെ തിരിച്ച് വരവോ?

ഞാനും കണ്‍മഷിയും – ഒരു പ്രണയ കഥ! ആ നടി ആരാണെന്ന് മനസ്സിലാക്കാന്‍ ആ കണ്ണ് തന്നെ കണ്ടാല്‍ മതി! നടിയുടെ തിരിച്ച് വരവോ?

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് സംയുക്ത വർമ്മ. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ സംയുക്ത വർമ്മ വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നത്. അടുത്തിടെ പരസ്യ ചിത്രങ്ങളിലൂടെ വീണ്ടും ക്യാമറക്ക് മുന്നിലേക്ക് എത്തിയ സംയുക്തയ്ക്ക് സോഷ്യൽ മീഡിയയിലും നിറയെ ആരാധകരാണുള്ളത്. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തിയ സംയുക്ത വര്‍യുടെ ഒരു ഫോട്ടോ പോലും കിട്ടാന്‍ ഒരുപാട് ബുദ്ധിമുട്ടിയ കാലം ഉണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നിലേക്ക് വാരാനേ സംയുക്തയ്ക്ക് താത്പര്യം ഇല്ല എന്നാണ് അപ്പോള്‍ ബിജു മേനോന്‍ പറഞ്ഞത്.

പിന്നീടാണ് നടി ഇന്‍സ്റ്റഗ്രാമില്‍ സജീവമായത്. ചില ഫോട്ടോകള്‍ എല്ലാം അപൂര്‍വ്വമായി പങ്കുവയ്ക്കാന്‍ തുടങ്ങി. കുടുംബ ചിത്രങ്ങളും, യോഗ ചെയ്യുന്ന ചിത്രങ്ങളും ഒക്കെയാണ് കൂടുതലും പങ്കുവയ്ക്കുന്നത്. അഭിനയം നിര്‍ത്തിയതിന് ശേഷം സംയുക്ത വര്‍മ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് യോഗ ചെയ്യാന്‍ വേണ്ടിയാണത്രെ. ശരീരത്തില്‍ വന്ന മാറ്റവും, അമിത വണ്ണവും തന്നെ ഡിപ്രഷനിലേക്ക് കൊണ്ടു പോയിരുന്നു എന്നും, അതില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിഞ്ഞത് യോഗ പ്രാക്ടീസ് ചെയ്തതിലൂടെയാണ് എന്നും സംയുക്ത വര്‍മ പറഞ്ഞിരുന്നു.

എന്നാൽ സംയുക്ത അഭിനയത്തിലേക്ക് തിരിച്ചുവരില്ലേ എന്ന് ബിജു മേനോന്‍ വര്‍ഷങ്ങളായി കേള്‍ക്കുന്ന ചോദ്യമാണ്. സാള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രത്തില്‍ ബിജു മേനോന് ഒപ്പം അഭിനയിക്കാന്‍ പറ്റിയ ഒരു പെയറിനെ തിരയുന്ന സമയത്ത് പോലും സംയുക്തയോട് തിരിച്ചുവരവിനെ കുറിച്ച് ബിജു മേനോന്‍ സംസാരിച്ചിരുന്നുവത്രെ. ‘എനിക്കിനി അഭിനയിക്കാന്‍ പറ്റില്ല, പ്രത്യേകിച്ചും ബിജു ചേട്ടനൊപ്പം. എന്നോട് ചിരിച്ചു പോകും’ എന്നാണത്രെ അന്ന് സംയുക്ത പറഞ്ഞത്‌. എന്നാൽ നടി അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.

അങ്ങനെ പങ്കുവച്ച പുതിയ ഫോട്ടോയാണിത്. ഞാനും കണ്‍മഷിയും – ഒരു പ്രണയ കഥ’ എന്ന ക്യാപ്ഷനോടെ പകുതി മുഖം മറച്ചു നില്‍ക്കുന്ന ഫോട്ടോ നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ആ നടി ആരാണ് എന്ന് മനസ്സിലാക്കാന്‍ ഒരുപാട് ചൂഴ്ന്ന് നോക്കേണ്ട ആവശ്യമൊന്നുമില്ല. ആ കണ്ണ് തന്നെ കണ്ടാല്‍ മനസ്സിലാവും, അത് നടി സംയുക്ത വര്‍മ തന്നെയാണ് എന്ന്. സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വളരെ സജീവമായ നടി തന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പങ്കുവയ്ക്കാറുണ്ട്.

Continue Reading
You may also like...

More in Actress

Trending

Recent

To Top