Connect with us

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംയുക്ത

Actress

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംയുക്ത

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംയുക്ത

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് സംയുക്ത. ഇപ്പോഴിതാ തെന്നിന്ത്യയും കടന്ന് ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് നടി. 27 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭുദേവയും കജോളും ഒന്നിച്ചെത്തുന്ന ചിത്രത്തിലൂടെയാണ് സംയുക്ത ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്. തെലുങ്ക് ഫിലിംമേക്കറായ ചരണ്‍ തേജ് ഉപ്പളപതിയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

ചരണ്‍ തേജയുടേയും ബോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം. നസ്‌റുദ്ദീന്‍ ഷാ, ജിഷു സെന്‍ ഗുപ്ത, ആദിത്യ സീല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി പൂര്‍ത്തിയാക്കിയതായാണ് വിവരം. ആക്ഷന്‍ ത്രില്ലറായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

നിരഞ്ജന്‍ അയ്യങ്കാര്‍, ജെസീക്ക ഖുറാന എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ഷാരൂഖ് ചിത്രം ജവാന്റെ ഫോട്ടോഗ്രഫി ഡയറക്ടര്‍ ജി.കെ വിഷ്ണു, അനിമലിന്റെ സംഗീത സംവിധായകന്‍ ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍, പുഷ്പ 2 വിന്റെ എഡിറ്റര്‍ നവീന്‍ നൂലി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

1997 ല്‍ പുറത്തിറങ്ങിയ മിന്‍സാര കനവ് എന്ന ചിത്രത്തിലൂടെയാണ് പ്രഭുദേവയും കജോളും ഒന്നിച്ചഭിനയിച്ചത്. അതേസമയം തെലുങ്ക് സിനിമ ലോകത്ത് നിരവധി ആരാധകരുള്ള നടിമാരിലൊരാളാണ് സംയുക്ത.

തെലുങ്കില്‍ ഒന്നിന് പുറകേ ഒന്നായി നിരവധി ഹിറ്റ് സിനിമകളിലും താരം നായികയായെത്തി. നിഖില്‍ സിദ്ധാര്‍ഥയ്‌ക്കൊപ്പം സ്വയംഭൂ എന്ന ചിത്രമാണ് സംയുക്തയുടേതായി റിലീസിന് ഒരുങ്ങുന്നത്. അതുകൂടാതെ ശര്‍വാനന്ദ് നായകനാകുന്ന ചിത്രത്തിലും സംയുക്ത അഭിനയിക്കുന്നുണ്ട്.

More in Actress

Trending

Recent

To Top