News
വേദന താൽക്കാലികമാണ്, പക്ഷേ അഭിമാനം എന്നേക്കുമുള്ളതാണ്; പുത്തൻ ചിത്രവുമായി സംയുക്ത
വേദന താൽക്കാലികമാണ്, പക്ഷേ അഭിമാനം എന്നേക്കുമുള്ളതാണ്; പുത്തൻ ചിത്രവുമായി സംയുക്ത
മോഡലിങ് രംഗത്ത് നിന്ന് സിനിമയിലെത്തിയ സംയുക്ത ലില്ലി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറിയതെങ്കിലും ആ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ടൊവിനോയുടെ നായികയായി തീവണ്ടിയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. 2016ൽ പോപ്കോൺ എന്ന സിനിമയിൽ സംയുക്ത അഭിനയിച്ചുവെങ്കിലും തീവണ്ടിയിലെ നായികാ കഥാപാത്രം വലിയ ബ്രേക്ക് നൽകുകയായിരുന്നു
ഒരു യമണ്ടൻ പ്രണയകഥ, ഉയരെ, കൽക്കി, എടക്കാട് ബറ്റാലിയൻ 06, അണ്ടർവേൾഡ്, വെള്ളം, ആണും പെണ്ണും, വുള്‍ഫ് തുടങ്ങിയ സിനിമകളിലും സംയുക്ത അഭിനയിക്കുകയുണ്ടായി. സംയുക്ത സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
‘നിങ്ങൾ സ്വയം അഭിമാനിക്കുന്നതുവരെ നിർത്തരുത്, കാരണം വേദന താൽക്കാലികമാണ്, പക്ഷേ അഭിമാനം എന്നേക്കുമുള്ളതാണ്’ എന്നാണ് ചിത്രത്തോടൊപ്പം സംയുക്ത കുറിച്ചിരിക്കുന്നത്.
3 വര്‍ഷത്തിനകം മലയാളത്തിലും തമിഴിലുമായി പത്തിലേറെ സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട് സംയുക്ത. കൊവിഡ് കാലത്ത് സംയുക്ത അഭിനയിച്ച വെള്ളം, ആണും പെണ്ണും, വുള്‍ഫ് തുടങ്ങിയ സിനിമകൾ സോഷ്യൽമീഡിയയിൽ ഉള്‍പ്പെടെ വലിയ ചർച്ചയായി.
വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ എന്ന സിനിമയ്ക്കായി സംയുക്ത നടത്തിയ മേക്കോവറും അടുത്തിടെ ഏറെ ചർച്ചയാകുകയുണ്ടായി. ഇതിലെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുത്തു. കടുവ എന്ന സിനിമയിലും സംയുക്ത അഭിനയിക്കുന്നുണ്ട്. ഗാലിപാട 2 എന്ന സിനിമയിലൂടെ ഈ വർഷം കന്നഡയിലും അരങ്ങേറുന്നുമുണ്ട്.