Actress
മേഘ്‌നയ്ക്ക് ആ നടിയുടെ ശാപം ഏറ്റു..! ദാമ്പത്യ ജീവിതവും എല്ലാംതകർന്നതിന് പിന്നിൽ..? പൊട്ടിക്കരഞ്ഞ് നടി…! ഉറങ്ങാൻ പറ്റാത്ത അവസ്ഥയിൽ നടി
മേഘ്‌നയ്ക്ക് ആ നടിയുടെ ശാപം ഏറ്റു..! ദാമ്പത്യ ജീവിതവും എല്ലാംതകർന്നതിന് പിന്നിൽ..? പൊട്ടിക്കരഞ്ഞ് നടി…! ഉറങ്ങാൻ പറ്റാത്ത അവസ്ഥയിൽ നടി
മിനിസ്‌ക്രീനിലെ പ്രിയതരമാണ് മേഘ്ന വിൻസെന്റ്. നടിയുടെ വാർത്തകളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ചന്ദനമഴ എന്ന സീരിയലിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിൻസെന്റ്. വിവാഹത്തോടെയാണ് നടി മിനിസ്‌ക്രീനിൽ നിന്നും അപ്രത്യേക്ഷയായത്. അമൃതയായി എത്തിയ മേഘ്‌ന വിൻസെന്റിന്റെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഇതോടെ നടി വിവാഹമോചിതയാവുകയും ചെയ്തു. പിന്നാലെ വിവാഹത്തോടെ നീണ്ട ഇടവേള എടുത്ത നടി വിവാഹ മോചനത്തോടെ വീണ്ടും തിരിച്ചെത്തിയിരുന്നു. നിലവിൽ തമിഴിലും മലയാളത്തിലുമൊക്കെ അഭിനയത്തിൽ സജീവമായി തുടരുകയാണ് മേഘ്‌ന.
ഇപ്പോഴിതാ ചർച്ചയാകുന്നത് നടിയുടെ വിവാഹമോചനത്തെ പറ്റിയുള്ള വാർത്തകളാണ്. നേരത്തെ മേഘ്‌നയുടെ വിവാഹമോചനത്തെ പറ്റി പ്രമുഖയായൊരു നടി അഭിപ്രായം രേഖപ്പെടുത്തിയത് ചർച്ചയായിരുന്നു. മേഘ്‌ന വിവാഹം കഴിച്ചാലും ഉടനെ വേർപിരിയുമെന്നായിരുന്നു ഈ നടി പറഞ്ഞത്. ഇതിനെ കുറിച്ച് തന്റെ അഭിപ്രായം പറയുകയാണ് മേഘ്‌നയിപ്പോൾ.
മേഘ്‌ന എന്ന കുട്ടി വിവാഹം കഴിച്ചപ്പോൾ ഈ കുട്ടിയുടെ റിലേഷൻ അധികകാലം മുന്നോട്ട് പോവില്ലെന്നും ഇവർ വേർപിരിയുമെന്ന് തനിക്ക് തന്നെ അറിയാമായിരുന്നെന്നാണ് ഈ നടി പറഞ്ഞത്. ഈ പ്രസ്താവനയോടുള്ള മേഘനയുടെ അഭിപ്രായത്തെ കുറിച്ചാണ് അവതാരക ചോദിച്ചത്. എന്നാൽ വളരെ കൂളായാണ് നടി ഉത്തരം നൽകിയത്.
”അത് ആരാണെന്ന് എനിക്കറിയില്ല. എങ്കിലും അതൊക്കെ ഓരോരുത്തരുടെയും രീതികളാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്നെയത് ബാധിക്കാറില്ലെന്നും കാരണം താൻ എന്താണെന്ന് തനിക്കറിയാമെന്നും മേഘ്‌ന പറയുന്നു. മാത്രമല്ല മുൻപ് എന്ത് കാര്യമാണെങ്കിലും മമ്മിയെന്ന് വിളിച്ച് കരയും. എന്നാൽ കഴിഞ്ഞ നാല് വർഷമായിട്ട് ശക്തയായിട്ടുള്ളൊരു മേഘ്‌നയായി തനിക്ക് മാറാൻ സാധിച്ചു. ആദ്യമൊക്കെ വിഷമം വരുമായിരുന്നെങ്കിലും ഇപ്പോഴെല്ലാം കോമഡിയായി കണ്ട് ചിരിക്കുകയാണ് ചെയ്യാറുള്ളത്. ചില കാര്യങ്ങൾ നമുക്ക് ക്ഷമിക്കാൻ പറ്റുന്നതും മറ്റ് ചിലത് ഈ ജന്മത്ത് ക്ഷമിക്കാൻ പറ്റാത്തതുമാണെന്നും അങ്ങനെയുള്ള സംഭവങ്ങൾ ക്ഷമിക്കാൻ പറ്റില്ലെന്ന് തന്നെ താൻ പറഞ്ഞിട്ടുണ്ടെന്നും നടി തുറന്നടിച്ചു.