“ഈ പെണ്ണിതെന്താണ് പറയുന്നത് ?” – ട്രോളുകൾ ഏറ്റുവാങ്ങി പ്രിയ വാര്യരുടെ തെലുങ്ക് പരസ്യം വൈറലാകുന്നു !!!
ഒറ്റ രാത്രികൊണ്ട് തരംഗമായ നടിയാണ് പ്രിയ വാര്യർ. ഒരു അഡാർ ലൗവിലെ മാണിക്യ മലരായ പൂവി എന്ന ലോകമേറ്റെടുത്ത ഗാനത്തിലെ കണ്ണിറുക്കലിലൂടെ പ്രിയ ഒരു ഹരമായി മാറുകയായിരുന്നു. മലയാളികളേക്കാൾ പ്രിയയെ നെഞ്ചിലേറ്റിയത് മറ്റു സംസ്ഥാനക്കാരാണ്. എന്നാൽ വളരെ പെട്ടെന്ന് തന്നെ പ്രിയയെ ട്രോളിയും വിമർശിച്ചും വല്ലാതെ ബുദ്ധിമുട്ടിച്ചു , വാനോളം ഉയർത്തിയവർ തന്നെ.
ഫ്രീക്ക് പെണ്ണെ എന്ന രണ്ടാമത്തെ ഗാനത്തിന് റെക്കോർഡ് ഡിസ്ലൈക്കാണ് പ്രിയയുടെ സാന്നിധ്യം കൊണ്ട് നേടിയത്. ഇപ്പോൾ പ്രിയയുടെ പുതിയ പരസ്യത്തിന് ട്രോളുകൾ വരികയാണ്. തെലുങ്കിൽ അഖിൽ അക്കിനേനിക്കൊപ്പമാണ് പ്രിയയുടെ പരസ്യം. പ്രിയ തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച പരസ്യം ട്രോളുകളിലൂടെയും മറ്റും സജീവമാകുകയാണ്.
ഇൻസ്റ്റാഗ്രാമിൽ ഒറ്റ രാത്രികൊണ്ട് റെക്കോർഡ് ഫോളോവെഴ്സിനെ നേടിയ പ്രിയ പല വൻകിട ബ്രാന്ഡുകളുടെയും മോഡലായി എത്തിയിരുന്നു. ആദ്യ ചിത്രം റിലീസ് ആകും മുൻപ് തന്നെ പ്രിയക്ക് അത്രയധികം ശ്രദ്ധയാണ് ലഭിച്ചത്. ഇപ്പോൾ തെലുങ്കിലും പ്രിയ താരമാകാൻ ഒരുങ്ങുകയാണ്. സൗത്ത് ഇന്ത്യ ഷോപ്പിംഗ് മാളിന്റെ പരസ്യത്തിലാണ് പ്രിയ അഖിൽ അക്കിനേനിക്കൊപ്പം എത്തിയത്.
പക്ഷെ പരസ്യത്തിന് മലയാളി ആരാധകർ നൽകുന്ന കമന്റുകൾ രസകരമാണ്. ഈ പെണ്ണിതെന്താണ് പറയുന്നത് എന്നൊക്കെയാണ് കമന്റുകൾ എത്തുന്നത്. എത്ര ഡിസ്ലൈക്ക് നൽകിയാലും പ്രിയ വാര്യരുടെ മാർക്കറ്റ് വാല്യൂ നന്നായി ഉപയോഗിക്കുകയാണ് മറ്റു ഭാഷക്കാർ .
priya varriers telugu advertisement with akhil akkineni
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...