തലവേദന വരുമ്പോൾ ലാലേട്ടൻ അത് ആസ്വദിക്കാറുണ്ട്, കമന്റ് വായിച്ചു വിഷമിച്ചിരുന്ന ഒരു സമയം എനിക്കും ഉണ്ടായിരുന്നു, ഇപ്പോൾ എപ്പോഴും ഹാപ്പിയാണ്; രചന നാരായണൻകുട്ടി
തലവേദന വരുമ്പോൾ ലാലേട്ടൻ അത് ആസ്വദിക്കാറുണ്ട്, കമന്റ് വായിച്ചു വിഷമിച്ചിരുന്ന ഒരു സമയം എനിക്കും ഉണ്ടായിരുന്നു, ഇപ്പോൾ എപ്പോഴും ഹാപ്പിയാണ്; രചന നാരായണൻകുട്ടി
തലവേദന വരുമ്പോൾ ലാലേട്ടൻ അത് ആസ്വദിക്കാറുണ്ട്, കമന്റ് വായിച്ചു വിഷമിച്ചിരുന്ന ഒരു സമയം എനിക്കും ഉണ്ടായിരുന്നു, ഇപ്പോൾ എപ്പോഴും ഹാപ്പിയാണ്; രചന നാരായണൻകുട്ടി
മിനിസ്ക്രീനിലൂടെയെത്തി പിന്നീട് സിനിമാമേഖലയിൽ സജീവമായ താരമാണ് രചന നാരായണകുട്ടി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘മറിമായ’ ത്തിലൂടെയായിരുന്നു രചന സുപരിചിതയാകുന്നത്. പിന്നീട് അവതാരകയായി തിളങ്ങിയ രചന ജയറാം ചിത്രം ‘ലക്കി സ്റ്റാറി’ലൂടെ നായികയായി എത്തിയിരുന്നു.
ആമേൻ, പുണ്യാളൻ അഗർബത്തീസ്, ലൈഫ് ഓഫ് ജോസൂട്ടി, പുതിയ നിയമം, ആറാട്ട് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. നർത്തകി കൂടിയായ രചന സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് രചന നാരായണൻകുട്ടി.
ഞാൻ എപ്പോഴും ഹാപ്പിയാണ്. വിഷമം ഇല്ലാത്ത അവസ്ഥ ഇല്ലായെന്നല്ല. അതെല്ലാം മറി കടക്കാൻ പറ്റുന്ന ഒരു കലയാണ് കൂടെയുള്ളത്. എന്റെ നൃത്തം ഒരുപാട് എനിക്ക് അനുഗ്രഹം ആയിട്ടുണ്ട്. ഞാൻ ഇടപെടുന്ന ആളുകളും അങ്ങനെയുള്ള ആളുകളാണ്. എനിക്കു കൂട്ടുള്ള ആളുകളും അങ്ങനെയുള്ള ആളുകളാണ്.
ഒരിക്കൽ പിഷാരടിയോട് ലാലേട്ടൻ പറഞ്ഞു, അദ്ദേഹം തലവേദന വരുമ്പോൾ അത് ആസ്വദിക്കാറുണ്ടെന്ന്! തലവേദന ആസ്വദിക്കുക എന്നതാണ് ലാലേട്ടൻ പറഞ്ഞ റെമഡി. എല്ലാ വേദനകളും അദ്ദേഹം ആസ്വദിക്കുന്ന രീതിയിൽ ആസ്വദിക്കാൻ പറ്റിയില്ലെങ്കിലും ഒരു പരിധി വരെ ഇതെല്ലാം നമ്മുടെ മനസിന്റെ ആണെന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്.
മോശമായി ആരെങ്കിലും എന്നെക്കുറിച്ചു പറഞ്ഞാൽ ഞാൻ അങ്ങനെ ആകുമോ? ഒരിക്കലും ആകില്ല. ഞാൻ അങ്ങനെ ആകില്ലെന്ന് എനിക്കറിയാം, എന്റെ കുടുംബത്തിന് അറിയാം, സുഹൃത്തുക്കൾക്ക് അറിയാം. എല്ലാ ജനതയെും ബോധിപ്പിച്ചുകൊണ്ട് ജീവിതം മുന്നോട്ടു പോകേണ്ട കാര്യമില്ലല്ലോ.
പക്ഷേ, കമന്റ് വായിച്ചു വിഷമിച്ചിരുന്ന ഒരു സമയം എനിക്കും ഉണ്ടായിരുന്നു. കമന്റ് കണ്ട് ഒരു ദിവസം മുഴുവൻ കരഞ്ഞ ഒരു സമയം എനിക്കുണ്ടായിരുന്നു. ഞാൻ എന്നെത്തന്നെ തിരിച്ചറിഞ്ഞു. എനിക്ക് ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. എന്നെ അറിയാത്ത ആളുകൾ എന്നെപ്പറ്റി എന്തെങ്കിലുമൊക്കെ പറയുന്നതിൽ ഞാൻ വിഷമിച്ചിട്ടു കാര്യമില്ല. ഇപ്പോൾ എല്ലാവരും അങ്ങനെയാണ് കാര്യങ്ങൾ എടുക്കുന്നത് എന്നും രചന നാരായണൻകുട്ടി പറയുന്നു.
അതേസമയം, അടുത്തിടെയും രചന ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. ‘ആറാട്ട്’ സിനിമയിലെ അഭിനയത്തിന് ആയിരുന്നു ഏറ്റവുമധികം ട്രോളുകൾ ലഭിച്ചത്. ചിത്രത്തിലെ രചനയുടെ അഭിനയം വിമർശിക്കപ്പെട്ടിരുന്നു. ‘കണ്ണാടി’ എന്ന ചിത്രമായിരുന്നു താരത്തിന്റെതായി ഒടുവിൽ റിലീസ് ചെയ്തത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി നവ്യ നായർ. ഇപ്പോഴിതാ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
ഗോഡ്ഫാദർ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികൾക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വർഷങ്ങളായി സിനിമയുടെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...