
Tamil
ഇന്ത്യന്‍ 2 ജൂണിലും എത്തില്ല; റിലീസ് തീയതി വീണ്ടും മാറ്റിവെച്ചു!
ഇന്ത്യന്‍ 2 ജൂണിലും എത്തില്ല; റിലീസ് തീയതി വീണ്ടും മാറ്റിവെച്ചു!

സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസന് നായകനായെത്തുന്ന ‘ഇന്ത്യന്‍ 2’. 2019ല്‍ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ഏറെ വൈകിയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പലതവണ റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടിവച്ചിരിക്കുകയാണ്.
ജൂണില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂലൈയിലേക്ക് നീട്ടിയെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസമായിരുന്നു നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ചിത്രം ജൂണില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് മാറ്റിയ വിവരം ഇതുവരെ ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടില്ല.
1996ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യന്‍’ കമല്‍ഹാസന്റെയും ശങ്കറിന്റെയും കരിയറിലെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ചിത്രം വന്‍ പ്രേക്ഷക സ്വീകര്യത നേടുന്നതിനൊപ്പം 1996ലെ ഓസ്കര് പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവര്‍ വീണ്ടും ഒന്നിച്ച് ‘ഇന്ത്യന്‍ 2’ ഒരുക്കുന്നു എന്ന വാര്‍ത്ത സിനിമാപ്രേമികള്‍ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്.
മലയാള സിനിമയിലെ മണ്മറഞ്ഞ നടന് നെടുമുടി വേണു, അന്തരിച്ച തമിഴ് നടന് വിവേകും ഇന്ത്യന്‍ 2വില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഈ ഭാഗങ്ങള്‍ കട്ട് ചെയ്യില്ലെന്ന് നേരത്തെ തന്നെ ശങ്കര്‍ അറിയിച്ചിരുന്നു. 200 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
കാജല്‍ അഗര്‍വാള്‍ ആണ് നായിക. വിദ്യുത് ജമാല്‍ ആണ് വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ രവി വര്‍മ്മനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...
2018 ൽ വിഷ്ണു വിശാൽ നായകനായി പുറത്തെത്തിയ തമിഴ് ചിത്രമായിരുന്നു രാക്ഷസൻ. തെന്നിന്ത്യയാകെ ശേരദ്ധ നേടിയ ചിത്രം വിഷ്ണു വിശാലിന്റെ കരിയറിലെ...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...