Tamil
ആ പ്രശ്‌നം അവര്‍ കൈകാര്യം ചെയ്യും!; ഇളയരാജയുടെ പരാതിയില്‍ പ്രതികരണവുമായി രജനികാന്ത്
ആ പ്രശ്‌നം അവര്‍ കൈകാര്യം ചെയ്യും!; ഇളയരാജയുടെ പരാതിയില്‍ പ്രതികരണവുമായി രജനികാന്ത്
രജനികാന്ത്- ലോകേഷ് കനകരാജ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൂലി’. ഈ സിനിമയ്‌ക്കെതിരെ പരാതിയുമായി സംഗീത സംവിധായകന്‍ ഇളയരാജ രംഗത്തെത്തിയത് വലിയ ചര്‍ച്ചയായയിരുന്നു. അനുമതിയില്ലാതെ സിനിമയുടെ പ്രൊമോ സോങ്ങില്‍ തന്റെ ഗാനം ഉപയോഗിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിനെതിരെ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചത്.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രജനികാന്ത്. നിര്‍മ്മാതാവും സംഗീതജ്ഞനും തമ്മിലുള്ള പ്രശ്‌നമാണിതെന്നും അവര്‍ പ്രശ്‌നം
ഇത് കൈകാര്യം ചെയ്യുമെന്നുമാണ് മാധ്യമങ്ങളോട് സംസാരിക്കവെ രജനീകാന്ത് പറഞ്ഞത്.
കൂലിയുടെ പ്രൊമോയില്‍ നിന്ന് ‘വാ വാ പക്കം വാ’ ഗാനം നീക്കുകയോ ഉപയോഗിക്കാന്‍ അനുമതി വാങ്ങുകയോ ചെയ്യണമെന്നും ഇല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നുമാണ് പരാതിയിലുള്ളത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
സ്വര്‍ണ്ണ കളക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന കൂലിയുടെ പ്രമേയം. ഈ വര്‍ഷം പകുതിയോടെ ചിത്രീകരണമാരംഭിക്കുന്ന കൂലിയില്‍ തമിഴ് യുവതാരം ശിവകാര്‍ത്തികേയന്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തില്‍ ആക്ഷന്‍ കൊറിയോഗ്രഫി ഒരുക്കുന്നത് അന്‍പറിവ് മാസ്‌റ്റേഴ്‌സ് ആണ്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും ഫിലോമിന്‍രാജ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ടി. ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോള്‍ രജനികാന്ത് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ നിന്നും ഫഹദ് ഫാസിലും, മഞ്ജു വാര്യരും ബോളിവുഡില്‍ നിന്ന് അമിതാഭ് ബച്ചനും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തലൈവര്‍ 170 എന്ന ടാഗ് ലൈന്‍ നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങിന് ശേഷം ലോകേഷ് ചിത്രം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
