ഞാന്‍ അഭിനയിച്ച ആ ചിത്രം മോഹന്‍ലാല്‍ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്, റീമേക്ക് പടത്തിന്റെ റീമേക്ക് റൈറ്റ്സ് കൊടുത്ത ഒരേയൊരു പ്രൊഡ്യൂസര്‍ ഞാനായിരിക്കും; സുന്ദര്‍ സി
ഞാന്‍ അഭിനയിച്ച ആ ചിത്രം മോഹന്‍ലാല്‍ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്, റീമേക്ക് പടത്തിന്റെ റീമേക്ക് റൈറ്റ്സ് കൊടുത്ത ഒരേയൊരു പ്രൊഡ്യൂസര്‍ ഞാനായിരിക്കും; സുന്ദര്‍ സി
ഞാന്‍ അഭിനയിച്ച ആ ചിത്രം മോഹന്‍ലാല്‍ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്, റീമേക്ക് പടത്തിന്റെ റീമേക്ക് റൈറ്റ്സ് കൊടുത്ത ഒരേയൊരു പ്രൊഡ്യൂസര്‍ ഞാനായിരിക്കും; സുന്ദര്‍ സി
പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് നടന് സുന്ദര്‍ സി. മലയാളത്തില്‍ നിന്നും നിരവധി സിനിമകള്‍ അദ്ദേഹം റീമേക്ക് ചെയ്തിട്ടുണ്ട്. മിന്നാരം, കാക്കകുയില്‍ തുടങ്ങീ നിരവധി ചിത്രങ്ങളാണ് സുന്ദര്‍. സി തമിഴിലേക്ക് റീമേക്ക് ചെയ്തത്. എന്നാല്‍ ഇപ്പോഴിതാ താന്‍ അഭിനയിച്ച തലൈനഗരം എന്ന ചിത്രം മോഹന്‍ലാലിന്റെ ‘അഭിമന്യു’ എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നെന്ന് താന്‍ ഈയടുത്താണ് തിരിച്ചറിഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുന്ദര്‍. സി
‘മലയാളത്തില്‍ നിന്നും ഒരുപാട് സിനിമകള്‍ ഞാന്‍ തമിഴില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. മിന്നാരം, കാക്കകുയില്‍ ഇതൊക്കെ സംവിധാനം ചെയ്തു. സ്ഫടികം, വെള്ളിമൂങ്ങ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. പക്ഷേ ഞാന്‍ പോലും അറിയാതെ ഒരു റീമേക്ക് സിനിമയില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. തലൈനഗരം എന്ന സിനിമ ഒരു മലയാള സിനിമയുടെ റീമേക്കായിരുന്നു.
എല്ലാവരും പറഞ്ഞു, അഭിമന്യു എന്ന മലയാള സിനിമയുടെ റീമേക്കാണ് തലൈനഗരമെന്ന്. ആദ്യമൊന്നും ഞാന്‍ വിശ്വസിച്ചില്ല. കഴിഞ്ഞ വര്‍ഷം എന്റെ അമ്മയും ആ കാര്യം പറഞ്ഞപ്പോള്‍ അതൊന്ന് നോക്കാന്‍ തീരുമാനിച്ചു. വിക്കിപീഡിയ എടുത്ത് അഭിമന്യൂവിന്റെ പ്ലോട്ട് വായിച്ചു നോക്കി. ഇതുതന്നെയല്ലേ തലൈനഗരം എന്ന് എനിക്ക് അപ്പോള്‍ മനസിലായി.
പക്ഷേ സംവിധായകന് സുരാജ് ഈ സിനിമയുടെ കഥ പറഞ്ഞപ്പോള്‍ അഭിമന്യുവിന്റെ കഥയാണെന്ന് പറഞ്ഞിരുന്നില്ല. ഇത് ഞാന്‍ നിര്‍മിക്കുകയും ചെയ്തു. ഏറ്റവും വലിയ ഹൈലൈറ്റ് എന്താണെന്ന് വെച്ചാല്‍ തലൈനഗരത്തിന്റെ തെലുങ്ക് റീമേക്ക് റൈറ്റ്സ് ഞാന്‍ വേറൊരു പ്രൊഡക്ഷന്‍ ഹൗസിന് കൊടുത്തിരുന്നു. റീമേക്ക് പടത്തിന്റെ റീമേക്ക് റൈറ്റ്സ് കൊടുത്ത ഒരേയൊരു പ്രൊഡ്യൂസര്‍ ഞാനായിരിക്കും.’ എന്നാണ് സിനിമ വികടന് നല്കിയ അഭിമുഖത്തില്‍ സുന്ദര്‍. സി പറഞ്ഞത്
അതേസമയം, സുന്ദര്‍ സി സംവിധാനം ചെയ്ത അരണ്‍മനൈ 4 തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തുന്നത്. അതേസമയം, നാലാം ഭാഗത്തില്‍ തമന്നക്കും റാഷിക്കുമൊപ്പം സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, ഡല്‍ഹി ഗണേഷ്, ജയപ്രകാശ്, യോഗി ബാബു, വിടിവി ഗണേഷ്, കോവൈ സരളൈ, സിങ്കപ്പുലി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
സംഗീതത്തന്റെ ആത്മാവ് തൊട്ടറിഞ്ഞ ഇസൈജ്ഞാനി ഇളയരാജയുടെ ഈണങ്ങൾ മൂളാത്തവരുണ്ടാകില്ല, ലോകമെമ്പാടും അദ്ദേഹത്തന്റെ സംഗീതത്തെ സ്നേഹിക്കുന്നവരാണ്. ഇപ്പോഴിതാ ഇളയരാജയുടെ സിനിമാ യാത്രയുടെ 50...
നയൻതാര: ബിയോണ്ട് ദ ഫെയ്റി ടെയ്ൽ എന്ന നെറ്റ്ഫ്ളിക്സ് ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. നയൻതാരയുടെ വിവാഹത്തിനൊപ്പം ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രജനികാന്ത് സിനിമ യന്തിരൻ കോപ്പിയടിച്ചതാണെന്ന കേസിൽ സംവിധായകൻ ശങ്കറിൻറെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടിയെന്നുള്ള വാർത്ത പുറത്തെത്തിയത്. ഇപ്പോഴിതാ...