
Social Media
പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും
പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും

രാജ്യതലസ്ഥാനത്തെ പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് ബോളിവുഡ് താരദമ്പതികളായ രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും. ഇതിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. അവിസ്മരണിയ നിമിഷം എന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.
ഡല്‍ഹിയിലെ പുതിയ പാര്‍ലമെന്റിലെ അവിസ്മരണീയ നിമിഷം. ജനാധിപത്യത്തിന്റെ ചൈതന്യം പ്രവര്‍ത്തിക്കുന്നു. സത്യമേവ ജയതേ ജയ് ഹിന്ദ് എന്നാണ് രാകുല്‍ പ്രീത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് പാര്‍ലമെന്റ് മന്ദിരത്തിന്റെ മുന്നില്‍ ഇരുവരും നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്.
കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹിതരായത്. വിദേശത്ത് വലിയ ആഘോഷത്തില്‍ നടത്താനിരുന്ന വിവാഹം ഗോവയിലായിരുന്നു നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെത്തുടര്‍ന്നാണ് ഇവര്‍ വിവാഹം ഇന്ത്യയിലേക്ക് മാറ്റിയത്.
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹാഘോഷ ചടങ്ങുകളുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ ശ്രദ്ധനേടിയിരുന്നു.
കമല്ഹാസന്ശങ്കര് കൂട്ടുകെട്ടിലെത്തുന്ന ഇന്ത്യന്‍ 2 യിലാണ് രാകുല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. അക്ഷയ് കുമാറും ടൈഗര്‍ ഷ്റോഫും പ്രധാന കഥാപാത്രങ്ങളാകുന്ന ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രമാണ് ജാക്കിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല ഡാൻസ് കളിച്ച് റീൽസ് ചിത്രീകരിച്ചെന്നാരോപിച്ച് നാട്ടുകാർ യുവതികളെ കൈകാര്യം ചെയ്തു. നോയിഡയിലായിരുന്നു സംഭവം....
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ഹാസ്യസാമ്രാട്ട് നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ആയിരുന്നു കൂടിക്കാഴ്ച. ഇൻഡിഗോ...