Connect with us

പ്രധാനമന്ത്രി ഞങ്ങള്‍ക്ക് നല്‍കിയ വലിയൊരു ബഹുമതി; അദ്ദേഹത്തിന്റെ ആശംസാകത്ത് ഞങ്ങള്‍ ഫ്രെയിം ചെയ്ത് സൂക്ഷിക്കും

Actress

പ്രധാനമന്ത്രി ഞങ്ങള്‍ക്ക് നല്‍കിയ വലിയൊരു ബഹുമതി; അദ്ദേഹത്തിന്റെ ആശംസാകത്ത് ഞങ്ങള്‍ ഫ്രെയിം ചെയ്ത് സൂക്ഷിക്കും

പ്രധാനമന്ത്രി ഞങ്ങള്‍ക്ക് നല്‍കിയ വലിയൊരു ബഹുമതി; അദ്ദേഹത്തിന്റെ ആശംസാകത്ത് ഞങ്ങള്‍ ഫ്രെയിം ചെയ്ത് സൂക്ഷിക്കും

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി രാകുല്‍ പ്രീത് സിംങിന്റെയും ജാക്കി ഭഗ്‌നാനിയുടെയും വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ നവദമ്പതികളെ ആശിര്‍വദിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ കത്തിന് നന്ദി അറിയിച്ചിരിക്കുകയാണ് ജാക്കി ഭഗ്‌നാനിയുടെ പിതാവും നിര്‍മ്മാതാവുമായ വാഷു ഭഗ്‌നാനി. അദ്ദേഹം ഞങ്ങള്‍ക്ക് തന്ന ആശംസാ കുറിപ്പ് ഒരു വലിയ ബഹുമതിയാണ് അത് എക്കാലവും ഞങ്ങള്‍ കാത്തുസൂക്ഷിക്കുമെന്നും വാഷു മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘പ്രധാനമന്ത്രി ഞങ്ങള്‍ക്ക് നല്‍കിയ വലിയൊരു ബഹുമതിയാണ് ആശംസാ കത്ത്. അതിന് നന്ദി പറയാന്‍ ഞങ്ങള്‍ക്ക് വാക്കുകളില്ല. വളരെ മനോഹരമായി എഴുതിയ ഒരു കത്ത്. നവദമ്പതികള്‍ ഒരുമിച്ച് ഒരു പുതിയ യാത്ര ആരംഭിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അനുഗ്രഹങ്ങളും ആശംസകളും അവര്‍ക്കൊപ്പം ഉണ്ടാകാനായി അത് ഞങ്ങള്‍ ഫ്രെയിം ചെയ്ത് സൂക്ഷിക്കാന്‍ തീരുമാനിച്ചു. ഈ നിമിഷം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ കത്ത് ഞങ്ങള്‍ ഏറ്റവും വലിയൊരു നിധിയായി സൂക്ഷിക്കും’ എന്ന് വാഷു ഭഗ്‌നാനി പറഞ്ഞു.

നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് രാകുല്‍ പ്രീതും ജാക്കി ഭഗ്‌നാനിയും വിവാഹിതരായത്. ഗോവയില്‍ വച്ച് നടന്ന വിവാഹാഘോഷത്തില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.ഐടിസി ഗ്രാന്‍ഡ് സൗത്ത് ഗോവയില്‍ വച്ചാണ് ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ നടന്നത്. രണ്ടു പേരുടെയും ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളാണ് നടന്നത്.

More in Actress

Trending

Uncategorized