Actress
80 കിലോ ഭാരം ഉയർത്തി, നടി രാകുൽ പ്രീത് സിംഗിന് ഗുരുതര പരിക്ക്
80 കിലോ ഭാരം ഉയർത്തി, നടി രാകുൽ പ്രീത് സിംഗിന് ഗുരുതര പരിക്ക്
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടി രാകുൽ പ്രീത് സിംഗിന് ഗുരുതര പരിക്ക്. 80 കിലോ ഭാരം ഉയർത്തുന്നതിനിടെയാണ് പരിക്കേറ്റതെന്നാണ് വിവരം. നടുവിന് ആണ് താരത്തിന് പരിക്കേറ്റത്. ഓക്ടോബർ അഞ്ചിന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്. ഒരാഴ്ചയായി ബെഡ് റെസ്റ്റിലാണ് താരം.
ബെൽറ്റ് ധരിക്കാതെയാണ് രാകുൽ 80 കിലോ ഭാരം ഉയർത്തിയത്. തുടർന്ന് നടുവിലെ ഞരമ്പ് വലിഞ്ഞ് പേശികൾക്ക് പരിക്കേൽക്കുകയായിരുന്നു. എന്നാൽ വ്യായാമം നിർത്താൻ നടി തയ്യാറായിരുന്നില്ല. തുടർന്ന് പരിക്ക് ഗുരുതരമാകുകയായിരുന്നു. തുടർന്നാണ് ചികിത്സയ്ക്ക് വിധേയയാകുന്നത്.
തുടർന്നാണ് മെഡിക്കൽ വിദഗ്ധർ നടിയ്ക്ക് വിശ്രമം നിർദേശിച്ചത്. അതേസമയം, ദേ ദേ പ്യാർ ദേ 2 എന്ന ചിത്രത്തിലാണ് രാകുൽ പ്രീത് സിംഗ് നിലവിൽ അഭിനയിക്കുന്നത്. പരിക്കുമായി താരം സെറ്റിലെത്തിയെന്നും രണ്ടു ദിവസം ഷൂട്ടിംഗ് തുടർന്നു. എന്നാൽ മൂന്നാം ദിവസം ഫിസിയോയെ കൺസൾട്ട് ചെയ്തെങ്കിലും മൂന്നു മണിക്കൂറിന് ശേഷം വേദന കൂടുകയായിരുന്നു.
L4 L5 S1 നെർവുകൾ ഞെരുങ്ങി വലിഞ്ഞ് ക്ഷതമേൽക്കുകയായിരുന്നു. ഇതിന് പിന്നാലെ ബിപി ലെവൽ താഴ്ന്ന് അവശയായി. ഇതോടെ ഡോക്ടർമാർ വിശ്രമത്തിന് നിർദേശിക്കുകയായിരുന്നു. ഞാൻ കഴിഞ്ഞ ആറുദിവസമായി കിടപ്പിലാണെന്നും ഉടനെ തിരിച്ചുവരുമെന്നും നടി ഒരു വീഡിയോ പങ്കുവെച്ച് പറഞ്ഞു.