Actor
ഓരോരോ സമയദോഷം; തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് അറിയിച്ച് നടന്‍ സൂരജ് സണ്‍
ഓരോരോ സമയദോഷം; തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് അറിയിച്ച് നടന്‍ സൂരജ് സണ്‍
പാടാത്ത പൈങ്കിളി എന്ന ഒരേ ഒരു സീരിയലിലൂടെ തന്നെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി, പ്രേക്ഷക മനസിലിടം നേടിയ താരമാണ് സൂരജ് സണ്‍. ചില വ്യക്തിപരമായ കാരണങ്ങളാല്‍ താരം സീരിയലില്‍ നിന്ന് വിട്ട് നിന്നെങ്കിലും പ്രേക്ഷക സ്‌നേഹത്തിന് കുറവൊന്നും സംഭവിച്ചിരുന്നില്ല. സോഷയ്ല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ, തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് പറയുകയാണ് നടന്‍. ഓരോരോ സമയദോഷം എന്നാണ് സൂരജ് പറയുന്നത്. സൂരജിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;
‘എന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജ് ഹാക്ക് ആയിരിക്കുകയാണ്. അത് തിരിച്ചു കിട്ടാനുള്ള നടപടികള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഇതുപോലെ ഫേസ്ബുക്ക് ഹാക്ക് ആയി കഴിഞ്ഞാല്‍ അതില്‍ മോശമായിട്ടുള്ള മെസേജസും ഫോട്ടോസും വരുമെന്ന് കേട്ടിട്ടുണ്ട്. അങ്ങനെ എന്തെങ്കിലും ന്യൂസ് വന്നാല്‍ എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കുക. ഓരോരോ സമയദോഷങ്ങള്‍’ എന്നാണ് സൂരജ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പറയുന്നത്. വേഗം അക്കൗണ്ട് തിരിച്ചു കിട്ടട്ടെയെന്നാണ് ആരാധകരുടെ കമന്റ്.
സീരിയലില്‍ അഭിനയിക്കുന്ന സമയത്തും സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ സൂരജ് ശ്രമങ്ങള്‍ നടത്തിയിരുന്നു. അങ്ങനെ മലയാളത്തില്‍ നിരവധി സിനിമകള്‍ സമ്മാനിച്ച ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയില്‍ സൂരജ് നായകനായി. പുതിയ ചിത്രങ്ങളുടെ പണിപ്പുരയിലാണ് താരം.
ഹൃദയം, ആറാട്ടുമുണ്ടന്‍, െ്രെപസ് ഓഫ് പൊലീസ് എന്നീ ചിത്രങ്ങുടെയും ഭാഗമായിരുന്നു സൂരജ്.!! ഹൃദയത്തില്‍ വളരെ ചെറിയ വേഷമായിരുന്നു സൂരജ് ചെയ്തത്. നടന്‍, മോട്ടിവേറ്റര്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളിലെ സൂരജിന്റെ സംഭാവന പരി?ഗണിച്ച് അടുത്തിടെ ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്‌സിറ്റിയുടെ ഹ്യുമാനിറ്റി അച്ചീവ്മെന്റ്‌സ് വിഭാഗത്തില്‍ സൂരജിന് ഒരു ഹോണററി ഡോക്ടറേറ്റും ലഭിച്ചിരുന്നു.
