നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് വിദ്യ ബാലന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തിലെ കാമുകന് ചതിച്ചുവെന്നും അത് തന്നെ തകര്‍ത്തു കളഞ്ഞുവെന്നും പറയുകയാണ് വിദ്യ ബാലന്.
ഒരുപാട് പുരുഷന്മാരെ പ്രണയിച്ചിട്ടില്ലെന്നും ഗൗരവത്തോടെ കണ്ട പ്രണയത്തിലെ പുരുഷനെ തന്നെയാണ് വിവാഹം ചെയ്തതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വിദ്യ പറഞ്ഞു.
‘ഞാന്‍ ചതിക്കപ്പെട്ടിട്ടുണ്ട്. ആദ്യമായി പ്രണയിച്ച പുരുഷന് എന്നെ വഞ്ചിച്ചു. ഞങ്ങള്‍ വേര്‍പിരിഞ്ഞത് എനിക്ക് ഓര്‍മയുണ്ട്. കോളേജില്‍ വാലന്റൈന്‍സ് ഡേയ്ക്ക് അവനെ അപ്രതീക്ഷിതമായി കണ്ടു, അന്ന് അവന് എന്നോട് പറഞ്ഞത് മുന്‍ കാമുകിയുമൊത്തൊരു ഡേറ്റിന് പോവുകയാണെന്നാണ്. ഞാന്‍ ഷോക്കായി പോയി.
അക്ഷരാര്‍ഥത്തില്‍ ആ ദിവസം എന്നെ തകര്‍ത്തു കളഞ്ഞു. എന്നാല്‍ അതിലും നല്ല കാര്യങ്ങള്‍ ഈ ജീവിതത്തില്‍ എനിക്കായി ഞാന്‍ ചെയ്തിട്ടുണ്ട്. ഒരു സീരിയല്‍ പ്രണയിനിയായിരുന്നില്ല. വളരെ കുറച്ച് പുരുഷന്മാരെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ. എന്നാല്‍ ആദ്യമായി ഗൗരവത്തോടെ കണ്ട പ്രണയത്തിലെ പുരുഷനെ തന്നെയാണ് വിവാഹം ചെയ്തത്,’ എന്നും വിദ്യ ബാലന് പറഞ്ഞു.
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...