Connect with us

വിവാഹത്തിന്റെയന്ന് അപ്രതീക്ഷിതമായി നല്ല മഴ പെയ്തു, എല്ലാവരും ആശങ്കയിലായിരുന്നു, പക്ഷേ ജഗത് പറഞ്ഞത്; മാനസിക പൊരുത്തം തങ്ങള്‍ക്കിടയിലുണ്ടെന്ന് അമല പോള്‍

Actress

വിവാഹത്തിന്റെയന്ന് അപ്രതീക്ഷിതമായി നല്ല മഴ പെയ്തു, എല്ലാവരും ആശങ്കയിലായിരുന്നു, പക്ഷേ ജഗത് പറഞ്ഞത്; മാനസിക പൊരുത്തം തങ്ങള്‍ക്കിടയിലുണ്ടെന്ന് അമല പോള്‍

വിവാഹത്തിന്റെയന്ന് അപ്രതീക്ഷിതമായി നല്ല മഴ പെയ്തു, എല്ലാവരും ആശങ്കയിലായിരുന്നു, പക്ഷേ ജഗത് പറഞ്ഞത്; മാനസിക പൊരുത്തം തങ്ങള്‍ക്കിടയിലുണ്ടെന്ന് അമല പോള്‍

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അമല പോള്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച അമല പോള്‍ പിന്നീട് തമിഴിലേക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ് അമല പോള്‍ താരമായി മാറുന്നത്. അധികം വൈകാതെ തന്നെ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി അമല പോള്‍ മാറി. പിന്നീട് താരം മലയാളത്തിലേക്കും തിരിച്ചു വന്നു.

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം അമല പോള്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അമല പോള്‍. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറാറുണ്ട്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലേക്കും ചുവടു വച്ചിരിക്കുകയാണ് അമല പോള്‍. കരിയറിലും ജീവിതത്തിലുമെല്ലാം ഒരുപാട് ഉയര്‍ച്ച താഴ്ചകളിലൂടെയും അമലയ്ക്ക് കടന്നു പോകേണ്ടി വന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ നവംബറിലായിരുന്നു അമല പോളിന്റെയും ജഗദ് ദേശായുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞതും താന്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് അറിയിച്ചിരുന്നു. പിന്നീട് ഇങ്ങോട്ട് ഭര്‍ത്താവിനൊപ്പമുള്ള മനോഹര നിമിഷങ്ങളെ കുറിച്ചും, ഗര്‍ഭകാലം എങ്ങനെയൊക്കെ ആസ്വദിക്കുന്നു എന്നതിനെ കുറിച്ചും അടിക്കടി താരം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും അമ്മയാകാനുള്ള തയ്യാറെടുപ്പുകളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അമല. എന്റെ ബോയ്ഫ്രണ്ട്‌സിനെ പൊതുവേ അത്ര ഇഷ്ടമല്ലാത്ത ആളാണു ചേട്ടന്‍. പക്ഷേ, ജഗിനെ പരിചയപ്പെട്ടപ്പോഴേ ഇഷ്ടമായി. ഡേറ്റിങ് തുടങ്ങി രണ്ടു മാസം കഴിഞ്ഞപ്പോള്‍, എന്റെ പിറന്നാളിനു കുറച്ചു ദിവസം മുന്‍പു ജഗ് പ്രപ്പോസ് ചെയ്തു.

വൈകാതെ വിവാഹവും. ദേ, ഇപ്പോള്‍ ഞങ്ങളുടെ പൊന്നോമന വരുന്നതിന്റെ സന്തോഷത്തിലും. അമ്മയാകുന്നത് സ്ത്രീയുടെ ജീവിതത്തിന്റെ ആനന്ദം നിറഞ്ഞ അനുഭവങ്ങളിലൊന്നാണ്. ഒപ്പമുണ്ടായിരിക്കുമ്പോള്‍ നമുക്കു സമാധാനം തോന്നുന്ന ഒരാളോടൊപ്പമാകുമ്പോളാണ് അതു പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയുന്നത്. ഉപാധികളില്ലാത്ത സ്‌നേഹം മമ്മിയില്‍ നിന്നല്ലാതെ അനുഭവിക്കുന്നതു ജഗിലൂടെയാണ്. ഗുജറാത്താണു നാട്. അച്ഛന്റെയും അമ്മയുടെയും ഒറ്റമോന്‍. റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്. ഗോവയില്‍ സെറ്റില്‍ഡ്.

ഒട്ടും നല്ല കുട്ടിക്കാലമായിരുന്നില്ല എന്റേത്. തണല്‍ക്കുടയ്ക്കു താഴെ വളര്‍ന്നു വന്ന കുട്ടിയല്ല ഞാന്‍. ധാരാളം പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ട്. അതുകൊണ്ടു ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ അംഗീകരിക്കാനും പൊരുത്തപ്പെടാനും കഴിയാറുണ്ട്. ഞങ്ങളുടെ വിവാഹത്തിന്റെയന്ന് അപ്രതീക്ഷിതമായി നല്ല മഴ പെയ്തു. പലരും അത് ആശങ്കയോടെ ചര്‍ച്ച ചെയ്യുന്നതു കണ്ടു.

നമുക്കു നിയന്ത്രിക്കാന്‍ പറ്റാത്ത കാര്യങ്ങളെക്കുറിച്ച് എന്തിനിത്ര ടെന്‍ഷന്‍ എന്നാലോചിച്ചിരിക്കവെയാണു ജഗ് പറയുന്നത്, ‘മഴ നമുക്കു നിര്‍ത്താന്‍ പറ്റില്ല. ചടങ്ങു പക്ഷേ, കൃത്യമായി നടത്താന്‍ പറ്റും’ എന്ന്. അങ്ങനെയൊരു മാനസിക പൊരുത്തം ഞങ്ങള്‍ക്കിടയിലുണ്ട് എന്നാണ് അമല അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുളള വിവാഹം.

കൊച്ചിയില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ജനുവരി 4 നാണ് താന്‍ അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്ത അമല പങ്കുവെച്ചത്. അതേസമയം പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് അമലയുടേതായി റിലീസ് ചെയ റിലീസ് ചെയ്ത പുതിയ ചിത്രം സൈനുവെന്ന കഥാപാത്രമായാണ് അമല ചിത്രത്തില്‍ അവതരിപ്പിച്ചത്.

അമലയുടെ രണ്ടാം വിവാഹമാണിത്. 2014 ല്‍ സംവിധായകന്‍ എ.എല്‍. വിജയുമായാണ് അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ അധികം വൈകാതെ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ ഇവര്‍ വിവാഹമോചിതരാവുകയും ചെയ്തു.

2009 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയാണ് മലയാളത്തിലേക്ക് അമല എത്തിയത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങള്‍ ലഭിച്ചില്ല. പിന്നീട് തമിഴില്‍ ചെറിയ വേഷങ്ങള്‍ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുന്‍ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി.

More in Actress

Trending

Recent

To Top