
Actor
രണ്‍ബീര്‍ കപൂറിന്റെ രഹസ്യ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കണ്ടെത്തി ആരാധകര്‍
രണ്‍ബീര്‍ കപൂറിന്റെ രഹസ്യ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കണ്ടെത്തി ആരാധകര്‍

നിരവധി ആരാധകരുള്ള ബോളിവുഡ് സൂപ്പര്‍താരമാണ് രണ്‍ബീര്‍ കപൂര്‍. പുതിയ ചിത്രം അനിമലിന്റെ വിജയത്തിന് പിന്നാലെ സിനിമയില്‍ ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. എന്നാല്‍ തന്റെ സിനിമാ വിശേഷങ്ങളാണ് താരം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളത്.
ഇപ്പോഴിതാ രണ്‍ബീറിന്റെ രഹസ്യ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. Reymar-1528 എന്ന പേരിലുള്ള ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ സ്ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഒപ്പം ഈ അക്കൗണ്ട് വഴി സൂപ്പര്‍ താരങ്ങളുടെ പോസ്റ്റുകള്‍ക്ക് ചുവടെ നടത്തിയ കമന്റുകളും അവരുടെ മറു കമന്റുകളുടെ സ്ക്രീന്‍ഷോട്ടുകളും പ്രചരിക്കുകയാണ്.
Reymar-1528 എന്ന പ്രൊഫൈലില്‍ ആകെ 5 ഫോളോവര്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ 349 ഫോളോവിംഗുകള് ഉണ്ട്. ഇവരെല്ലാം ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ്. കൂടാതെ രണ്‍ബീര്‍ വലിയൊരു നെയ്മര്‍ ഫാന്‍ ആണ്.
Reymar എന്നത് അദ്ദേഹത്തിനോടുള്ള ആരാധനയെ സൂചിപ്പിക്കാനാണെന്നും ഫാന്‍സ് പറയുന്നു. പേരിനൊപ്പം ചേര്‍ത്തിരിക്കുന്ന RK എന്നത് രണ്‍ബീര്‍ കപൂറിന്റെ ചുരുക്കെഴുത്താണെന്നും വാദമുണ്ട്.
മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് മധു. മലയാള സിനിമയുടെ കാരണവർ എന്ന് തന്നെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ നടൻ ജയനെ...
എന്റെ മരണശേഷം എന്റെ അവയവങ്ങൾ ദാനം ചെയ്യും, സമ്മതപത്രത്തിൽ ഒപ്പിട്ട് തരാം; ജയറാം മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ്...
മലയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....
രാജ്യത്തെയാകെ ഞെട്ടിച്ച വിമാനാപകടമാണ് കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്നത്. പിന്നാലെ വിമാനത്തിലെ കോ പൈലറ്റ് ക്ലൈവ് കുന്ദർ ബോളിവുഡ് നടൻ വിക്രാന്ത്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിശാൽ. ഇപ്പോഴിതാ നടന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. 2016-ൽ ‘മരുതു’ എന്ന ചിത്രത്തിൻറെ നിർമാണത്തിനായി...