ഉത്തര്‍പ്രദേശ് പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് പരീക്ഷ ഹാള്‍ടിക്കറ്റില്‍ നടി സണ്ണി ലിയോണിന്റെ ചിത്രവും. ഉത്തര്‍പ്രദേശ് പൊലീസ് റിക്രൂട്ട്മെന്റ് ആന്റ് പ്രമോഷന് ബോര്‍ഡ് വെബ്സൈറ്റ് വഴിയാണ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് നടത്തുന്നത്. സണ്ണി ലിയോണ്‍ എന്ന പരീക്ഷാര്‍ത്ഥിയുടെ പേരിനൊപ്പം നടി സണ്ണി ലിയോണിന്റെ ചിത്രം പ്രത്യക്ഷപ്പെട്ട ഹാള്‍ടിക്കറ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായി.
കനൗജിലെ തിര്വയിലുള്ള സോനെശ്രീ മെമ്മോറിയല്‍ ഗേള്‍സ് കോളേജാണ് അനുവദിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രം. ഫെബ്രുവരി 17നാണ് പരീക്ഷ നടന്നതെന്നും പ്രചരിക്കുന്ന ഹാള്ടിക്കറ്റിലുണ്ട്. 2,385 പരീക്ഷാ കേന്ദ്രങ്ങളിലായി 75 ജില്ലകളിലായാണ് യുപിപിആര്‍ബി സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പരീക്ഷ നടത്തിയത്.
മഹോബയില്‍ നിന്നുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയിട്ടുള്ളത്. മേല്‍വിലാസം മുംഅതേസമയം പ്രചരിക്കുന്ന ഹാള്‍ടിക്കറ്റ് ഉപയോഗിച്ച് ആരും പരീക്ഷക്കെത്തിയിട്ടില്ലെന്നാണ് കോളേജ് അധികൃതര്‍ പ്രതികരിച്ചത്. ഹാള്‍ടിക്കറ്റ് വ്യാജമാണെന്ന് പൊലീസും പറഞ്ഞു. സംഭവത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച്ചയാണ് യുപിയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ ആരംഭിച്ചത്. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആള്‍മാറാട്ടം നടത്തി പരീക്ഷ ഹാളില്‍ എത്തിയ 120ലധികം പേരെയാണ് രണ്ട് ദിവസത്തിനിടെ ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.
കനൗജ് പോലീസിന്റെ സൈബര്‍ സെല്ലാണ് കേസ് അന്വേഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കനൗജ് പോലീസിന്റെ സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണ വാർത്ത പുറത്തെത്തുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യം പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ശാന്തുമാരി. എഴുന്നൂറോളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് നടി....
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിനായിട്ടുണ്ട്....