Actress
അയോധ്യ രാമക്ഷേത്രത്തില്‍ ഭരതനാട്യവുമായി ഹേമ മാലിനി
അയോധ്യ രാമക്ഷേത്രത്തില്‍ ഭരതനാട്യവുമായി ഹേമ മാലിനി
Published on
അയോധ്യ രാമക്ഷേത്രത്തില്‍ ഭരതനാട്യം കളിച്ച് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. സോഷ്യല്‍ മീഡിയയിലൂടെ ഹേമ മാലിനി തന്നെയാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്.
ഇന്നലെയാണ് താരം അയോധ്യയില്‍ ദര്‍ശനം നടത്താന്‍ എത്തിയത്. ദര്‍ശനം നടത്തിയതിനു പിന്നാലെ വൈകിട്ടാണ് ഹേമ മാലിനി അമ്പത്തിലുള്ളില്‍ ഭരതനാട്യം കളിച്ചത്. ‘രാം ലല്ലയ്ക്കുവേണ്ടി അമ്പലത്തിനുള്ളില്‍ ഞാന്‍ ഭരതനാട്യം കളിച്ചു.
അത് വളരെ ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു, ഞാന്‍ ആവേശത്തോടെ നൃത്തം ചെയ്തു, നിരവദി പേര്‍ എന്നെ അഭിനന്ദിച്ചു.’ എന്നാണ് ഭരതനാട്യ ചിത്രങ്ങള്‍ പങ്കുവച്ച് ഹേമ മാലിനി കുറിച്ചത്.
അയോധ്യ ക്ഷേത്രം കാരണം നിരവധി പേര്‍ക്ക് ജോലി ലഭിച്ചു എന്ന് എഎന്‍ഐയോട് ഹേമ മാലിനി പ്രതികരിച്ചിരുന്നു. ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്. സിനിമ കായിക രംഗത്തെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.
Continue Reading
You may also like...
Related Topics:Hema Malini