ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു അനിമല്‍. നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രം നെറ്റ്ഫഌകിസിലും നിരവധി കാഴ്ചക്കാരെയാണ് നേടയത്. മൂന്ന് ദിവസം കൊണ്ട് 62 ലക്ഷം പേരാണ് ചിത്രം നെറ്റ്ഫഌക്സില്‍ മാത്രം കണ്ടത്. ഇതിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.
എന്നാല്‍ ഇപ്പോഴിതാ ‘അനിമല്‍’ സിനിമയുടെ രണ്ടാം ഭാഗമായ ‘അനിമല്‍ പാര്‍ക്കി’ന്റെ രണ്ട് സീനുകള്‍ ഇപ്പോള്‍ തന്നെ തയാറായി കഴിഞ്ഞുവെന്ന് പറയുകയാണ് രണ്‍ബീര്‍ കപൂര്‍. സന്ദീപ് റെഡ്ഡി ഈ സീനുകള്‍ താനുമായി ചര്‍ച്ച ചെയ്തെന്നും അത് തന്റെ പ്രതീക്ഷകള്‍ വാനോളം വര്‍ധിപ്പിച്ചെന്നും രണ്‍ബീര്‍ പറയുന്നു.
‘അനിമല്‍ സിനിമയുടെ കഥ മുഴുവന്‍ അറിയാവുന്നത് ചുരുക്കം ആളുകള്‍ക്കു മാത്രമായിരുന്നു. ബോബി ഡിയോളിന് അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ചല്ലാതെ കഥ എന്തെന്നുപോലും അറിയില്ലായിരുന്നു. അനില്‍ കപൂറിനും ആകെ അറിയാവുന്നത് അച്ഛന്-മകന് ബന്ധത്തെക്കുറിച്ചു മാത്രം.
തന്റെ തിരക്കഥയില്‍ ഒരു രഹസ്യ സ്വഭാവം സന്ദീപ് എപ്പോഴും കാത്തുസൂക്ഷിച്ചിരുന്നു. രണ്ടാം ഭാഗവും അതി ഗംഭീരമാക്കാന്‍ തന്നെയാണ് സന്ദീപിന്റെ തീരുമാനം. പാര്‍ട്ട് വണിന്റെ വിജയത്തിനുശേഷം അദ്ദേഹത്തിന്റെ ആത്മവിശ്വാസം കുറച്ചുകൂടി വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ആദ്യ ഭാഗത്തേക്കാള്‍ ഡാര്‍ക്കര്‍ ആകും അനിമല്‍ പാര്‍ക്ക്.’ എന്നാണ് നെറ്റ്ഫ്ലിക്സിനു നല്കിയ അഭിമുഖത്തില്‍ രണ്‍ബീര്‍ കപൂര്‍ പറഞ്ഞത്.
അതേസമയം, പ്രഭാസ് നായകനായി എത്തുന്ന ‘സ്പിരിറ്റ്’ എന്ന ചിത്രമാണ് സന്ദീപ് റെഡ്ഡി വാങ്കയുടെ അടുത്ത പ്രോജക്ട്. ഈ സിനിമ പൂര്‍ത്തീകരിച്ചതിനു ശേഷമാകും അനിമല്‍ പാര്‍ക്ക് ആരംഭിക്കുക എന്നാണ് ലഭ്യമായ വിവരം.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...