
Malayalam Breaking News
സ്ഫടികം 2ല്‍ സണ്ണി ലിയോണ്‍ IPS Officer തന്നെ…
സ്ഫടികം 2ല്‍ സണ്ണി ലിയോണ്‍ IPS Officer തന്നെ…
Published on

സ്ഫടികം 2ല്‍ സണ്ണി ലിയോണ്‍ ഐപിഎസ് ഓഫീസറായി എത്തുന്നു. സ്ഫടികം 2 സംവിധായകന് ബിജു കട്ടക്കലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു പ്രമുഖ മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്ഫടികത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായി സണ്ണിലിയോണ്‍ എത്തുന്നത് സത്യമാണെന്നും ഐപിഎസ് ഉദ്യോഗസ്ഥയായാകും അവര്‍ അഭിനയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
സണ്ണി ലിയോണ്‍ തീര്‍ച്ചയായും സിനിമയില്‍ ഉണ്ടാകുമെന്നും കഥാപാത്രത്തിന് പ്രധാന്യമുള്ള വേഷമാണ് സണ്ണിയുടേതെന്നും സംവിധായകന് പറയുന്നു. അന്ന് സ്ഫടികം വന്നപ്പോഴും സില്‍ക്കിന്റേത് നല്ലൊരു കഥാപാത്രമായിരുന്നു. സണ്ണിയുടേതും അങ്ങനെ തന്നെയെന്നും ബിജു പറയുന്നു.
സ്ഫടികം 2 ഇരുമ്പന്‍ മാസും ക്ലാസുമായിരിക്കുമെന്നും ബിജു പറയുന്നു. യുവേഴ്സ് ലവിങ്ലി എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബിജു. സ്ഫടികം 2 ഇരുമ്പന്‍ എന്ന് പേര് നല്‍കിയിരിക്കുന്ന പുതിയ ചിത്രത്തില്‍ ആട് തോമയുടെ മകന് ഇരുമ്പന്‍ ജോണിയുടെ കഥയാണ് പറയുക. നാല് വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് താന്‍ സ്ഫടികം 2 അനൗണ്‍സ് ചെയ്തതെന്നും ഒരുകാരണവശാലും ചിത്രവുമായി പിന്നോട്ടില്ല. സ്ഫടികം 2 ഒരു ദിവസം കൊണ്ട് ഉണ്ടായ സിനിമയല്ല, ഏകദേശം നാല് വര്‍ഷത്തെ അധ്വാനമുണ്ട് സിനിമയ്ക്ക് പിന്നില്‍. പഴയ സ്ഫടികവുമായി താരതമ്യം വരാതിരിക്കാനാണ് പുത്തന്‍ റെയ്ബാനെന്ന ആശയവുമായി വന്നത്. റെയ്ബാന്‍ ആര്‍ക്കും ഉപയോഗിക്കാവുന്ന ഗ്ലാസ് അല്ലേ? സ്ഫടികം 2 എന്ന ഈ സിനിമ ഇരുമ്പന്റെ കഥയാണ് പറയുന്നത്. ആ കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നതെന്നും സംവിധായകന് പറയുന്നു.
Sunny Leone in IPS officer as Spadikam 2
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...