‘ഓർമ്മകളിൽ സ്ഫടികം” പ്രോഗ്രാം ഫെബ്രുവരി 5ന് നടന്നു
‘ഓർമ്മകളിൽ സ്ഫടികം” പ്രോഗ്രാം ഫെബ്രുവരി 5ന് നടന്നു
‘സ്ഫടികം’ 4കെ ഡോൾബി അറ്റ്‍മോസിൽ റീറിലീസ് ചെയ്യുന്നതിന്‍റെ ഭാഗമായി സിനിമയെ അനശ്വരമാക്കിയ യശശ്ശരീരായ മഹാപ്രതിഭകളുടെ ഓർമ്മകള്‍ക്ക് മുമ്പിൽ പ്രണാമം അർപ്പിക്കുന്നതിനായി മലയാള സിനിമയിലെ പ്രമുഖർ ഫെബ്രുവരി 5ന് ഒത്തുചേർന്നു. വൈകീട്ട് 6 pm ന് ദർബാർ ഹാൾ മൈതാനിയിൽ ‘ഓർമ്മകളിൽ സ്ഫടികം’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത് .
മലയാള സിനിമയിലെ നിരവധി പ്രമുഖരായ വ്യക്തികൾ ചടങ്ങിന്‍റെ ഭാഗമായെത്തിയിരുന്നു. സംവിധായകരായ ജോഷി, സിബി മലയിൽ, രഞ്ജിത്ത്, ഭദ്രൻ, നടൻ ജനാർദ്ദനൻ, സംഗീത സംവിധായകൻ എസ്.പി വെങ്കടേഷ്, നിർമ്മാതാവ് ആർ മോഹൻ, തിരക്കഥാകൃത്ത് ഡോ.രാജേന്ദ്ര ബാബു എന്നിവർ ചേർന്നാണ് ഭദ്രദീപം കൊളുത്തിയത് .
ഇതേ സമയം തത്സമയ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഗായിക കെ.എസ് ചിത്ര ഗാനം ആലപിച്ചു. നടൻ മോഹൻലാലും ഇതേ സമയം സന്ദേശവുമായി വീഡിയോയിലെത്തി. കൂടാതെ സിനിമയിൽ അഭിനയിച്ചതും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ നടീനടന്മാരായ ഇന്ദ്രൻസ് , സ്ഫടികം ജോർജ് , മണിയൻപിള്ള രാജു , അശോകൻ, ചിപ്പി,കുണ്ടറ ജോണി, രൂപേഷ് പീതാംബരൻ ( മോഹൻലാലിന്റെ ചെറുപ്പം അഭിനയിച്ച നടൻ ), ചാലിപാലാ, ഭീമൻരഘു, വത്സൻ (ആർട്ട്)ആര്യ അനൂപ്, വാഴൂർ ജോസ്( പി ആർ ഓ )യും മറ്റു അണിയറപ്രവർത്തകരും വേദിയിൽ അണിനിരന്നു .
ഒപ്പം മൺമറഞ്ഞ അതുല്യ പ്രതിഭകളുടെ ബന്ധുക്കളും ഷോബി തിലകൻ , സിദ്ധാർത്ഥ ഭരതൻ , സുശീല ( നെടുമുടി വേണുവിന്റെ ഭാര്യ), സുധീർ കരമന , റോസി( എൻ എഫ് വർഗീസിന്റെ ഭാര്യ), ശാന്തമ്മ( രാജൻ പി ദേവിന്റെ ഭാര്യ ), റുഖിയ( ബഹദൂറിന്റെ മകൾ), എന്നിവരും വേദിയിലെത്തി .
ഇവരെല്ലാവരും സ്ഫടികവുമായി ബന്ധപ്പെട്ട് തങ്ങളുടെ ഓർമ്മകള്‍ പങ്കുവച്ചു. കൂടാതെ അതിഥികളായി സംവിധായകരായ ദിലീഷ് പോത്തൻ, രാമചന്ദ്രൻ ജയപ്രകാശ് ( ചൈൽഡ് ആർട്ടിസ്റ്റ് -തോമസ് ചാക്കോ)രാജു ഗുഡ് നൈറ്റ്, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ, നടൻ ജോയ് മാത്യു, നിർമ്മാതാവ് സുരേഷ് ബാബു തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.